നെഹ് റുവിന്റെ സ്മരണ അസ്തമിക്കാത്ത സുര്യ തേജസ് ആയി നിലനിര്‍ത്തണം

Posted on: November 20, 2015 11:23 am | Last updated: November 20, 2015 at 11:23 am
SHARE

da5f48f1-244c-4561-9560-5c332c0cf390ജിദ്ദ: ഭാരതത്തിന്റെ മതേതരത്ത്വത്തിനു വേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ സ്മരണ ഒരിക്കലും അസ്തമിക്കാത്ത സുര്യ തേജസ് ആയി നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജിദ്ദ ഒ ഐ. സി. സി. ജവഹര്‍ ബാലജന വേദിയുടെ ശിശു ദിനാഘോഷ പരിപ്പാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു. കുട്ടികളെ ഏറ്റവും അധികം സ്‌നെഹിച്ച അദ്ദേഹത്തിനു ഭരതത്തിന്റെ യശസും ശക്തിയും വളര്‍ത്തുവാന്‍ സാധിച്ചു. ഇന്നുള്ള പ്രധാനമന്ത്രിയുടെ ജന്മദിനം ഭാവില്‍ ആഘോഷിക്കുകയാണെങ്കില്‍ ഏതു ജീവിയുടെതാകുമെന്നു ഊഹിക്കാവുന്നതാണെന്നും അവര്‍ പറഞ്ഞു.
റിജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ. ടി. എ. മുനീര് അധ്യക്ഷത വഹിച്ചു. ശരഫിയ സഹാറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ നിരവധി കുട്ടികളും പങ്കെടുത്തു. ബാസിം ബഷീര്‍ ചാച്ച നെഹ്‌റുവായി വേഷമിട്ടു. ദിയ നജീം, നിദ്ദിന്‍ രാജ്, ദിയ ഫാത്തിമ്മ, റിദ റസാക്ക്, നസ്രിയ, ഏണസ്റ്റ് ജോഷി, റഫ്ഹാന്‍, അഫ്ഹീന്‍, അബാദ്, സി. സാഫ്ഹാന്‍, പൂജ ഉണ്ണികൃഷ്ണന്‍, ആയിഹാം , ആകര്ഷ് ഉല്ലാസ്, അസിം അബുറഹിമാന്‍, സാഷിയ ശരീഫ്, നബീല്‍ നൗഷാദ്, സാഹീന്‍ സാക്കിര്‍,അമല്‍ മുനീര്‍ തുടങ്ങിയവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കുട്ടികള്‍ ദേശിദ്ഗ്രഥന പ്രതിജ്ഞ ചെല്ലി. സെക്കിര്‍ ഹുസൈന്‍ ഏടവണ്ണ, നൗഷാദ് അടൂര്‍, ശ്രിജിത്ത് കണ്ണൂര്, ശറഫുദ്ധീന്‍ കായംകുളം, മുജീബ് മുത്തെടത്ത്, സക്കീര്‍ ചെമ്മനൂര്‍, അബ്ദുല്‍ കെരീം ആയ, പ്രണവ് ഉണ്ണികൃഷ്ണന്‍, സാദിക് കായംകുളം, ഇഖുബാല്‍ പൊക്കുന്നു, അലി തേക്ക്‌തോടു, സഹീര്‍ഷാ, ഷീബ സിദ്ദിക്, ഷമീന അന്‍സാര്‍, മഹുസമി ശരീഫ്, റഫീഖാ റസാക്ക്, ആസ്ഹാബ് വര്‍്ക്കല, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, ബഷീര്‍ അലി പരുത്തികുന്നന്‍ തുടങ്ങിയവര്‍ നെത്രിത്ത്വം നല്കി. ജനറല്‍ സെക്രടറി ജോഷി വര്‍ഗീസ് സ്വാഗതവും ജവഹര്‍ ബാലജന വേദി പ്രസിഡണ്ട് ബാസിം ബഷീര്‍ നന്ദിയും പറഞ്ഞു,

LEAVE A REPLY

Please enter your comment!
Please enter your name here