ചുംബനസമരത്തെ മറയാക്കി രാഹുല്‍ പശുപാലും രശ്മിയും പാലക്കാടും പെണ്‍വാണിഭം നടത്തി

Posted on: November 20, 2015 11:08 am | Last updated: November 20, 2015 at 12:40 pm

rahul and rashmiതിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ ചുംബനസമര നേതാവ് രാഹുല്‍ പശുപാലനും സംഘവും പാലക്കാട് കേന്ദ്രീകരിച്ചും പെണ്‍വാണിഭം നടത്തിയിരുന്നതായി പരാതി. കുഴല്‍മന്ദത്തിനടുത്ത് കുത്തന്നൂരില്‍ വീട് വാടകക്കെടുത്തായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന ഇവിടെ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ചുംബനസമരസമരത്തിന്റെ പേര് പറഞ്ഞ് റെയ്ഡിനെത്തിയ പോലീസ് സംഘത്തെ പെണ്‍വാണിഭസംഘം മടക്കി അയച്ചതായും പരാതിയുണ്ട്.
അതേസമയം രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും വര്‍ഷങ്ങളായി പെണ്‍വാണിഭം നടത്തി വന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
രശ്മി പലയിടങ്ങളിലായി പലര്‍ക്കും പെണ്‍കുട്ടികളെ എത്തിച്ച് നല്‍കിയിരുന്നതായും പൊലീസ് അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്. ചുംബന സമരത്തിലൂടെ ലഭിച്ച പ്രശസ്തി ദുരുപയോഗം ചെയ്ത് ആവശ്യക്കാരില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിയിരുന്നതായും രാഹുലും രശ്മിയും പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചു.
അതേസമയം, പിടിയിലായ അക്ബര്‍ കേരളത്തിലേയും പുറത്തേയും പെണ്‍വാണിഭക്കാരില്‍ പ്രമുഖനാണെന്ന വിവരവും പൊലീസിന് ലഭിച്ചു. രശ്മി ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിച്ചു. പലര്‍ക്കും പെണ്‍കുട്ടികളെ കാഴ്ചവെച്ചതായും പൊലീസ് പറയുന്നു. ് ഏഴ് മാസം മുമ്പാണ് ഇവര്‍ അക്ബറിന്റെ കൂടെ കൂടിയത്.
പെണ്‍വാണിഭ സംഘത്തില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ പശുപാലനാണ് അക്ബറിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഏഴുമാസത്തിനിടയില്‍ ഇരുവരും ലക്ഷങ്ങള്‍ സമ്പാദിച്ചുവെന്നും അക്ബര്‍ കേരളത്തിലെയും പുറത്തെയും കണ്ണിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.