Connect with us

Kozhikode

ലീഗ് ആര്‍ എം പിക്ക് പിന്തുണ നല്‍കിയത് പരിശോധിക്കും

Published

|

Last Updated

വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നിര്‍ദേശത്തിന് വിരുദ്ധമായി മുസ്‌ലിം ലീഗിന്റെ രണ്ട് അംഗങ്ങള്‍ ആര്‍ എം പി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്ത കാരണം അന്വേഷിക്കുമെന്ന് മുസ്‌ലിം ലീഗ് വടകര മണ്ഡലം ജനറല്‍ സെക്രട്ടറി ഒ കെ കുഞ്ഞബ്ദുല്ല പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിട്ടു നില്‍ക്കാന്‍ യു ഡി എഫ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതാണെന്നും കുഞ്ഞബ്ദുല്ല വ്യക്തമാക്കി. എന്നാല്‍ പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ വികാരം മനസിലാക്കിയാണ് വികസന കാഴ്ചപ്പാടുമായി മുന്നോട്ട് പോകുന്ന ആര്‍ എം പി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു നല്‍കി വിജയിപ്പിച്ചതെന്ന് മുസ്‌ലിം ലീഗ് അംഗങ്ങളായ യൂസുഫും, റഫീസാ നൗഷാദും പറഞ്ഞു.
ഒഞ്ചിയം പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം വഴി ജനഹിതം അട്ടിമറിക്കപ്പെട്ടിരിക്കുകയാണുണ്ടായതെന്ന് സി പി എം ഒഞ്ചിയം ഏരിയാ കമ്മിറ്റി ആരോപിച്ചു.