Connect with us

Kozhikode

ഒഞ്ചിയം: ലീഗ് പിന്തുണയോടെ ആര്‍ എം പിക്ക് പ്രസിഡന്റ്

Published

|

Last Updated

വടകര: ഒഞ്ചിയത്ത് മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ ആര്‍ എം പി യുടെ പ്രസിഡന്റ്, കോണ്‍ഗ്രസ്, ജനതാദള്‍ (യു) അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ഒറ്റകക്ഷിയെന്ന നിലയില്‍ കൂടുതല്‍ അംഗങ്ങളുള്ളത് സി പി എമ്മിനായിരുന്നു. എന്നാല്‍ ആര്‍ എം പിയിലെ പി വി കവിത അഞ്ചുമൂല പറമ്പത്ത് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കവിതക്ക് എട്ട് വോട്ടും, എതിര്‍ സ്ഥാനാര്‍ഥി സി പി എമ്മിലെ സറീനക്ക് ഏഴ് വോട്ടും ലഭിച്ചു.
17-ാം വാര്‍ഡില്‍ നിന്നും വിജയിച്ച യൂസുഫ് കൊല്ലന്റെവിട 13-ാം വാര്‍ഡില്‍ നിന്നും വിജയിച്ച നഫീസ നാഷാദ് എന്നിവരാണ് ആര്‍ എം പി സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. അതേ സമയം കോണ്‍ഗ്രസിലെ പ്രശാന്ത് നടുക്കണ്ടി, ജനതാദള്‍ (യു) വിലെ പി എം രതീദേവി എന്നിവര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. വൈസ് പ്രസിഡന്റായി പി ജയരാജനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്, ജനതാദള്‍ (യു) അംഗങ്ങള്‍ വിട്ടു നിന്നു.
മുസ്‌ലിം ലീഗ് പിന്തുണ ആര്‍ എം പി ക്ക് ലഭിച്ചു. വരണാധികാരി ബി ജയശ്രീ കവിതക്കും, വൈസ് പ്രസിഡന്റ് പി ജയരാജന് കവിതയും സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. വിജയാഹ്ലാദം പ്രകടിപ്പിച്ച് ആര്‍ എം പിയും, വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സി പി എമ്മിന്റെ നേതൃത്വത്തിലും കണ്ണൂക്കരയില്‍ പ്രകടനം നടത്തി.

Latest