പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ ശൃംഖല; ചുംബന സമരവും അന്വേഷിക്കും: ചെന്നിത്തല

Posted on: November 20, 2015 6:00 am | Last updated: November 20, 2015 at 12:06 am
SHARE

chennithalaന്യൂഡല്‍ഹി: ചുംബനസമര നേതാവ് രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരുമടങ്ങിയ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പിന്നിലുള്ള മുഴുവന്‍ ആളുകളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. അതേസമയം, പെണ്‍വാണിഭ സംഘത്തിലെ പ്രധാന ആളുകള്‍ ചുംബന സമരത്തിന്റെ മുന്നില്‍ നിന്നവരായതിനാല്‍ ചുംബന സമരത്തിന്റെ ഭാഗമായവര്‍ എല്ലാവരും ഇത്തരക്കാരാണെന്ന് കരുതുന്നില്ല. എങ്കിലും സംഘം ചുംബന സമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയിരുന്നോ എന്ന് അന്വേഷിക്കും. പെണ്‍വാണിഭ സംഘം മയക്കുമരുന്ന് നല്‍കിയാണ് ആദ്യം പീഡിപ്പിച്ചതെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി നിരവധി തവണ പീഡനത്തിരയായെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു. എറണാകുളം സ്വദേശി അജീഷ് എന്നയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഘത്തിലെ മുഖ്യകണ്ണി കൊച്ചി സ്വദേശിയായ ജോഷിയാണെന്നും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിനിടയില്‍ അച്ചായന്‍ എന്ന ചെല്ലപ്പേരുള്ള ജോഷിയാണ് ബെംഗളൂരുവില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ചതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here