സി ബി എസ് ഇ സ്‌കൂളുകള്‍ കേരളത്തിന് മാതൃക: മുഖ്യമന്ത്രി

Posted on: November 20, 2015 6:00 am | Last updated: November 20, 2015 at 12:04 am
SHARE
സി ബി എസ് ഇ സംസ്ഥാന കലോത്സവം തൃശൂരില്‍  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
സി ബി എസ് ഇ സംസ്ഥാന കലോത്സവം തൃശൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സി ബി എസ് ഇ സ്‌കൂളുകള്‍ വഹിക്കുന്ന പങ്ക് കേരളത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൃശൂരില്‍ സി ബി എസ് ഇ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗവണ്മെന്റ്എയ്ഡഡ് സ്‌കൂളുകള്‍ക്ക് പ്രേരകശക്തിയായി പ്രവര്‍ത്തിച്ചത് സി ബി എസ് ഇ സ്‌കൂളുകളാണ്. ഉന്നത നിലവാരമുള്ള പരീക്ഷകളും കലാകായിക മത്സരങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതില്‍ സി ബി എസ് ഇ സ്‌കൂളുകള്‍ എന്നും മുന്‍പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സി ബി എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്അഡ്വ. ടി പി ഇബ്‌റാഹീം ഖാന്‍ അധ്യക്ഷത വഹിച്ചു. കേരള സി ബി എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി ഇന്ദിര രാജന്‍ മുഖ്യ പ്രഭാഷണം നടത്തി.
ദേവമാത പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സി എം ഐ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയേല്‍, സി ബിഎസ് ഇ കോര്‍ കമ്മിറ്റി കണ്‍വീനര്‍ ഫാ. ടോമി നമ്പ്യാപറമ്പില്‍, കേരള സഹോദയ ജനറല്‍ സെക്രട്ടറി കെ എ ഫ്രാന്‍സിസ്, ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. ഷാജു എടമന സി എം ഐ എന്നിവര്‍ പ്രസംഗിച്ചു. മേയര്‍ അജിത ജയരാജ് പതാകയുയര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here