Connect with us

Ongoing News

ഐഎസ്എല്‍: പുനെ സിറ്റി എഫ്‌സിയ്്‌ക്കെതിരെ ഡല്‍ഹി ഡൈനാമോസിനു ജയം

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎസ്എല്‍ രണ്ടാം പാദത്തില്‍ പൂനെയ്‌ക്കെതിരെ ഡല്‍ഹിയ്ക്കു ജയം. 3-1നാണ് ഡല്‍ഹി പൂണെയെ തോല്‍പ്പിച്ചത്. മലൂദയെടുത്ത ഫ്രീകിക്കുകളിലാണ് ഡല്‍ഹിയുടെ രണ്ടു ഗോളുകളും പിറന്നത്.

36ാം മിനുട്ടില്‍ ഡല്‍ഹിക്ക് ലഭിച്ച കോര്‍ണര്‍ ഫ്‌ളോരന്റ് മലൂദ പോസിറ്റിനുള്ളിലേക്ക് ഇറക്കി നല്‍കിയപ്പോള്‍ അദില്‍ നബിക്ക് പേരിന് പന്തിലൊന്ന് തൊട്ടു കൊടുക്ക മാത്രമേ വേണ്ടി വന്നൊള്ളു.

40ാം മിനുട്ടില്‍ ഡല്‍ഹിയുടെ രണ്ടാം ഗോളും പിറന്നു. ഫ്‌ളോറന്റെ മലൂദ തന്നെയെടുത്ത മറ്റൊരു കോര്‍ണര്‍ കിക്കില്‍ നിന്ന് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ഇന്ത്യന്‍ താരം അനസ് ഇടത്തൊടികയാണ് രണ്ടാം ഗോള്‍ നേടിയത്. കളി തീരാന്‍ ഏതാനും നിമഷങ്ങള്‍ മാത്രം ശേഷിക്കെ പൂണൈ മൂന്നാമതുമൊരു ഗോള്‍ ഡല്‍ഹിയോടു ചോദിച്ചു വാങ്ങി. 93ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കില്‍ പൂണെ അഡ്രിയാന്‍ മുട്ടുവിലൂടെ ആശ്വാസ ഗോള്‍ നേടി.ഇതോടെ ഡല്‍ഹി ഡൈനാമോസ് 18 പോയിന്റുമായി ഗോവയ്ക്ക് പിന്നില്‍ രണ്ടാമതെത്തി. പുനെയാകട്ടെ 11 മല്‍സരങ്ങളില്‍ നിന്നും 15 പോയിന്റുമായി ഒരു സ്ഥാനം താഴേക്കിറങ്ങി നാലാമതായി.

Latest