ഷീന ബോറ കൊലക്കേസ്:പീറ്റര്‍ മുഖര്‍ജിയെ സിബിഐ അറസ്റ്റ്‌ചെയ്തു

Posted on: November 19, 2015 8:54 pm | Last updated: November 20, 2015 at 11:56 am
SHARE

pieter mukharjeeന്യൂഡല്‍ഹി: ഷീനബോറ കൊലക്കേസില്‍ പീറ്റര്‍ മുഖര്‍ജിയെ സിബിഐ അറസ്റ്റ്‌ചെയ്തു. ഷീനബോറ കൊലക്കേസുമായി ബന്ധപ്പെട്ട് മാതാവ് ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവ് മുന്‍ സ്റ്റാര്‍ ഇന്ത്യ സിഇഒ പീറ്റര്‍ മുഖര്‍ജിയെ നിരവധി തവണ പോലീസ് ചോദ്യം ചെയ്തിരുന്നു.കേസ് സിബിഐക്ക് കൈമാറിയതിന് ശേഷവും ചോദ്യം ചെയ്യലിന് ശ്രമിച്ചു. എന്നാല്‍ പീറ്റര്‍ മുഖര്‍ജി ചോദ്യം ചെയ്യലുകളോട് കൃത്യമായി സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. ഷീനാബോറ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ പീറ്റര്‍മുഖര്‍ജിയെ അറസ്റ്റ്‌ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സിബിഐ അറിയിച്ചു. കൊലക്കേസിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.