ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ ശമ്പളം 18,000 രൂപ

ഉദ്യോഗസ്ഥ തലത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം 2,25,000 രൂപ
Posted on: November 19, 2015 8:12 pm | Last updated: November 20, 2015 at 11:56 am

central salary commissionന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സമര്‍പ്പിച്ചു. അലവന്‍സുകള്‍ ചേര്‍ക്കുമ്പോള്‍ ശമ്പളത്തില്‍ ആകെ 23.55 ശതമാനത്തിന്റെ വര്‍ധനയാണുണ്ടാകുക. ക്ഷാമബത്തയില്‍ 63 ശതമാനത്തിന്റെ വളര്‍ച്ചയുണ്ട്. കുറഞ്ഞ ശമ്പളം 18,000 രൂപയായിരിക്കും. ജസ്റ്റിസ് എ കെ മാഥൂര്‍ അധ്യക്ഷനായ കമ്മീഷനാണ് പുതുക്കിയ ശമ്പളം നിശ്ചയിച്ചത്.

ഉദ്യോഗസ്ഥ തലത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം 2,25,000 രൂപയാണ്. കാബിനറ്റ് സെക്രട്ടറി റാങ്കിലുള്ളവര്‍ക്ക് 2,50,000 രൂപയാണ് പുതിയ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. 50 ലക്ഷം ജീവനക്കാര്‍ക്കും 54 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. 15 ശതമാനം ശമ്പളം വര്‍ധിപ്പിച്ചാല്‍ സര്‍ക്കാരിന് 25000 കോടിയുടെ അധികബാധ്യതയുണ്ടാകും. 2008ല്‍ ആറാം ശമ്പള കമ്മീഷന്‍ ശമ്പളത്തില്‍ 35 ശതമാനം വര്‍ധനവിനാണ് ശുപാര്‍ശചെയ്തത്.