ഷീന ബോറ വധം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Posted on: November 19, 2015 8:05 pm | Last updated: November 19, 2015 at 8:05 pm
SHARE

indrani with sheenaമുംബൈ: ഷീന ബോറ കൊലപാതകക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയടക്കം മൂന്നുപേര്‍ക്കെതിരെയാണ് കുറ്റപത്രം. 2012 ഏപ്രിലില്‍ 24കാരിയായ ഷീനയെ അമ്മ ഇന്ദ്രാണി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിനുശേഷം മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവര്‍ ശ്യാംവര്‍ റായിയും ചേര്‍ന്ന് ഷീനയുടെ മൃതദേഹം റായ്ഗഡിലെ വനപ്രദേശത്ത് മറവുചെയ്‌തെന്നാണ് കേസ്.

150 സാക്ഷിമൊഴികളും 200 രേഖകളും ഉള്‍പ്പെടുത്തി 1000ല്‍ അധികം പേജുകളിലായാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെയും ഓഗസ്റ്റില്‍ അറസ്റ്റു ചെയ്തിരുന്നു. മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു കേസന്വേഷണം. പിന്നീട് കേസ് സിബിഐക്കു കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here