പായ്ക്കപ്പല്‍ മേള: കതാറയില്‍ സന്ദര്‍ശകത്തിരക്ക്‌

Posted on: November 19, 2015 7:43 pm | Last updated: November 23, 2015 at 8:49 pm
SHARE
കതാറയില്‍ സന്ദര്‍ശകത്തിരക്ക്കതാറയില്‍ നടക്കുന്ന പൈതൃക പായ്ക്കപ്പല്‍ മത്സരത്തില്‍ നിന്ന്‌
കതാറയില്‍ സന്ദര്‍ശകത്തിരക്ക്കതാറയില്‍ നടക്കുന്ന പൈതൃക പായ്ക്കപ്പല്‍ മത്സരത്തില്‍ നിന്ന്‌

ദോഹ: കതാറ ബീച്ചിലെ പരമ്പരാഗത പായ്ക്കപ്പല്‍ മേളയുടെ ഭാഗമായുള്ള പൈതൃക പ്രദര്‍ശനം കാണാന്‍ കുടുംബങ്ങളുള്‍പെടെ സന്ദര്‍ശകരുടെ തിരക്ക്. വാരാന്ത്യ ദിനങ്ങളില്‍ തിരക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സംഘമായി കതാറയിലെത്തി.
പരമ്പരാഗത ബോട്ട് മേളയോടനുബന്ധിച്ചുള്ള മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. ഇതു കാണാനും നിരവധി പേരെത്തി. വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള സംഘങ്ങളാണ് മത്തുവാരല്‍ ഉള്‍പെടെയുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ബോട്ടുകളും മത്സരത്തില്‍ പങ്കെടുക്കുന്നു. കരയില്‍ അറബ് ജീവിതത്തിന്റെ പാരമ്പര്യവും സംസ്‌കാരവും പരിചയപ്പെടുത്തുന്ന ആവിഷ്‌കാരങ്ങളും കലാപ്രകടനങ്ങളും മേളയിലുണ്ട്. കച്ചവടങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ കരകൗശല വസ്തുക്കള്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.
ഈവര്‍ഷം ആദ്യമായി മേളയില്‍ സ്വര്‍ണ വിപണി തുറന്നത് സ്വദശികളെ കൂടുതലായി ആകര്‍ഷിക്കുന്നു. മുഖ്യമായും പരമ്പരാഗത ആഭരണങ്ങളാണ് എത്തിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളതിനു പുറമേ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള സന്ദര്‍ശകരേയും മേള ആകര്‍ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. പൂര്‍വചരിത്രത്തെ അനുസ്മരിച്ച ഇന്ത്യയിലേക്കു സഞ്ചാരം നടത്തി കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ഫത്ഹുല്‍ ഖൈര്‍-2 പായ്ക്കപ്പലിനുള്ള വരവേല്‍പ്പിനോടനുബന്ധിച്ചാണ് ഈവര്‍ഷത്തെ പത്തേമാരി മേളക്ക് കതാറയില്‍ തുടക്കമായത്.

LEAVE A REPLY

Please enter your comment!
Please enter your name here