ക്വാളിറ്റി ഗ്രൂപ്പിന് കെനിയയുടെ ക്ഷണം

Posted on: November 19, 2015 7:39 pm | Last updated: November 19, 2015 at 7:39 pm
SHARE
കെനിയന്‍ അംബാസിഡര്‍ ഗല്‍മ മുഖെ ബോറു ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ കോര്‍പറേറ്റ് ഓഫീസില്‍  ചര്‍ച്ച നടത്തുന്നു
കെനിയന്‍ അംബാസിഡര്‍ ഗല്‍മ മുഖെ ബോറു ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ കോര്‍പറേറ്റ് ഓഫീസില്‍
ചര്‍ച്ച നടത്തുന്നു

ദോഹ: വാണിജ്യ-വ്യവസായ മേഖലകളില്‍ നിക്ഷേപമിറക്കുന്നതിനായി ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനലിന് കെനിയയുടെ ക്ഷണം. ഖത്വറിലെ കെനിയന്‍ അംബാസിഡര്‍ ഗല്‍മ മുഖെ ബോറു ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ കോര്‍പറേറ്റ് ഓഫിസിലെത്തി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകരയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കാളിയാവണമെന്ന് ആവശ്യപ്പെട്ടത്. റീട്ടെയില്‍, എന്‍ജിനിയറിംഗ്, ഹെല്‍ത്ത് കെയര്‍, കാര്‍ഷിക മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും അംബാസിഡര്‍ വാഗ്ദാനം ചെയ്തു. ഊര്‍ജ രംഗത്തും അടിസ്ഥാന സൗകര്യ വികസന രംഗത്തും വന്‍ നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്ന കെനിയയില്‍ വ്യവസായ മേഖലയില്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് അനൂകൂല സാഹചര്യമാണുള്ളതെന്ന് ഗല്‍മ മുഖെ ബോറു പറഞ്ഞു.
ക്വാളിറ്റി ഗ്രൂപ്പിന്റെ വിഷന്‍ 2020 എന്ന പേരിലുള്ള വികസന പദ്ധതിയില്‍ ആഫ്രിക്കയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര അംബാസിഡറെ അറിയിച്ചു. കെനിയന്‍ കോണ്‍സുലാര്‍ മിനിസ്റ്റര്‍ ഡാനിയല്‍ തനൂയ്, ക്വാളിറ്റി റീട്ടെയില്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ അബൂനവാസ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ ആരിഫ്, മീഡിയ പബ്ലിക് റിലേഷന്‍സ് മാനേജര്‍ റഈസ് കെ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here