മഴക്കു വേണ്ടി നിസ്‌കാരം ഖത്വറില്‍ 22 പള്ളികളില്‍

Posted on: November 19, 2015 7:34 pm | Last updated: November 19, 2015 at 7:34 pm
SHARE

rainദോഹ: രാജ്യത്തെ വിവിധ പള്ളികളില്‍ ഇന്ന് മഴക്കു വേണ്ടിയുള്ള പ്രത്യേക നിസ്‌കാരം നടക്കും. അല്‍ വജ്ബ മുസല്ലയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി നിസ്‌കാരത്തില്‍ പങ്കു ചേരും. നിസ്‌കാരം നടക്കുന്ന പള്ളികളുടെ പട്ടിക ഔഖാഫ് പുറത്തുവിട്ടിട്ടുണ്ട്. പ്രവാചകന്റെ ചര്യ എന്ന നിലയിലാണ് മഴക്കു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടുള്ള പ്രത്യേക നിസ്‌കാരം നടക്കുന്നത്. വിശ്വാസികള്‍ നിസ്‌കാരങ്ങളില്‍ പങ്കു ചേരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.