Connect with us

Gulf

വിനോദസഞ്ചാരികള്‍ക്കായി അല്‍ ഗര്‍ബിയ തുറന്നു കൊടുത്തു

Published

|

Last Updated

അബുദാബി: പടിഞ്ഞാറന്‍ പ്രവിശ്യയില്‍ അല്‍ മര്‍സൂമിലെ അല്‍ ഗര്‍ബിയ വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. അന്താരാഷ്ട്ര ഫാല്‍ക്കണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി, ഭരണാധികാരിയുടെ പടിഞ്ഞാറന്‍ പ്രവിശ്യ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഉത്തരവിട്ടത്.
പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുന്നതിന് ഒരു ചെറിയ തുക പ്രവേശന ഫീസായി ഏര്‍പെടുത്തിയിട്ടുണ്ട്. പരമ്പരാഗത പൈതൃക കായിക മത്സരങ്ങള്‍ക്കും വേട്ട അഭ്യാസത്തിനും അല്‍ മര്‍സൂമില്‍ പ്രത്യേകം സൗകര്യമേര്‍പെടുത്തിയിട്ടുണ്ട്. അബുദാബി എമിറേറ്റിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് ഇവിടെ വേട്ടയാടുവാനും വേട്ട പരിശീലിക്കുവാനും സൗകര്യമുണ്ട്. വിശാലമായ പ്രദേശത്ത് കാട്ടുമുയലുകളെ വേട്ടയാടുവാനും കാട്ടുതേന്‍ ശേഖരിക്കാനും അനുവാദമുണ്ടെന്ന് ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാരിസ് ഖലഫ് അല്‍ മസ്‌റൂഇ വ്യക്തമാക്കി.
അല്‍ മര്‍സൂം തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി വ്യത്യസ്തമായ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രകൃതിയെ സുരക്ഷിതമാക്കി പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കിയാണ് ഇവിടെ സഞ്ചാരികള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനായി സരയൂ എന്ന ഇറാന്റെ കൂടെ പരമ്പരാഗത വേട്ടയും ഒരുക്കിയിട്ടുണ്ട്. മലമുകളില്‍ കയറി വേട്ടമൃഗങ്ങളെ ഉപയോഗിച്ച് അഭ്യാസത്തിനും ഇവിടെ സൗകര്യമുണ്ട്. യുനെസ്‌കോയുടെ അംഗീകാരം ലഭിച്ച മനുഷ്യ സാംസ്‌കാരിക പൈതൃക മഹോത്സവമായ ഫാല്‍ക്കണറിക്ക് പ്രാധാന്യമുള്ള സ്ഥലമാണ് അല്‍ മര്‍സൂം.
അടുത്ത മാസം ഏഴ് മുതല്‍ 13 വരെ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഫാല്‍ക്കണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് അല്‍ മര്‍സൂം തുറന്നുകൊടുത്തത്. 82 രാജ്യങ്ങളില്‍ നിന്നും 800 ഫാല്‍ക്കണറുകള്‍ പങ്കെടുക്കും.