Connect with us

Gulf

ഫസ്സ ഹെറിറ്റേജ് ചാമ്പ്യന്‍ഷിപ്പ്

Published

|

Last Updated

ദുബൈ: ദുബൈ കിരീടാവകാശി െൈശഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍ത്വത്തില്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സംഘടിപ്പിക്കുന്ന ഫസ്സ ഹെറിറ്റേജ് ചാമ്പ്യന്‍ഷിപ്പ്, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കുള്ള ഫസ്സ ചാമ്പ്യന്‍ഷിപ്പ് എന്നിവ ഡിസംബര്‍ 12 മുതല്‍ നടക്കും.
രാജ്യത്തെ യുവപ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനാണ് അടുത്ത വര്‍ഷം ഫെബ്രുവരി വരെ നീളുന്ന ഫസ്സ ചാമ്പ്യന്‍ഷിപ്പ്. ഇപ്രാവശ്യം കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ഫാല്‍ക്കണറി, ഷൂട്ടിംഗ്, ഒട്ടക മാരത്തണ്‍, അയാല തുടങ്ങിയവയാണ് മത്സര ഇനങ്ങള്‍. പ്രത്യേക പരിചരണമാവശ്യമുള്ളവര്‍ക്ക് വേണ്ടി ഇപ്രാവശ്യം ആദ്യമായി രാജ്യാന്തര ചാമ്പ്യന്‍ഷിപ്പ്‌സ് നടക്കും. പവര്‍ലിഫ്റ്റിംഗ്, ബൊക്യ, അത്‌ലറ്റിക്‌സ്, വീല്‍ചെയര്‍ ബാസ്‌കറ്റ്‌ബോള്‍ തുടങ്ങിയവയാണ് മറ്റു ഇനങ്ങള്‍. ബധിരര്‍ക്കുള്ള ബോളിംഗ്, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് എന്നിവയും ഇപ്രാവശ്യം പുതുതായി ഉണ്ടായിരിക്കും.
ഫാല്‍ക്കണറി മത്സരങ്ങള്‍ റുവയ്യയിലാണ് അരങ്ങേറുക. പ്രധാന ഇനമായ ഫസ്സ ചാംപ്യന്‍ഷിപ്പ് ഫോര്‍ ഫാല്‍ക്കണറി അടുത്ത വര്‍ഷം ജനുവരിയില്‍ രണ്ടാഴ്ചകളിലായി നടക്കും. മൂന്നാമത് ഫാഖര്‍ അല്‍ അജിയാല്‍ ഫാല്‍ക്കണറി ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരിയില്‍ 12 ദിവസങ്ങളില്‍ അരങ്ങേറും.
പരമ്പരാഗത അയാല ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 11ന് ആരംഭിക്കും. യോഗ്യതാ മത്സരങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന 16 പേരായിരിക്കും മത്സരിക്കുക. ഷൂട്ടിംഗ്, ഒട്ടക മാരത്തണ്‍ എന്നിവയും ഇപ്രാവശ്യം നടക്കും. സ്മാര്‍ട് സിറ്റിയായ ദുബൈയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ ഇപ്രാവശ്യം അത്യാധുനിക സാങ്കേതികത ഉപയോഗിക്കുമെന്ന് സംഘാടകസമിതി തലവനും ഹംദാന്‍ ഹെറിറ്റേജ് സെന്റര്‍ സിഇ ഒ യുമായ അബ്ദുല്ല ഹംദാന്‍ ബിന്‍ ദല്‍മൂഖ് പറഞ്ഞു. മത്സരങ്ങളില്‍ പേര് റജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഫലപ്രഖ്യാപനം വരെ ഇത്തരം നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും. മത്സരാര്‍ഥികളുടെ കൈയില്‍ ഒരു സ്മാര്‍ട് ബ്രേസ്‌ലറ്റ് കെട്ടും.
സംഘാടക പ്രതിനിധികളായ ദുമൈതാന്‍ ബിന്‍ സുവൈദാന്‍, മുഹമ്മദ് ഉബൈദ് അല്‍ മുഹൈരി, ഹമദ് അല്‍ റഹൂമി, അഹ്മദ് സൈഫ് അല്‍ സാഫിന്‍, സൈഫ് ബെല്‍ കെദീദ, താനി ജുമാ ബെറാഗദ്, തലാല്‍ മര്‍ഹബ്, അഹ്മദ് അല്‍ മര്‍റി, സുആദ് ഇബ്‌റാഹീം ദര്‍വീശ്, ഇബ്‌റാഹീം അബ്ദുല്‍ റഹീം, മുഹമ്മദ് അബ്ദുല്ല ബിന്‍ ദല്‍മൂക്, ഫാതിമ അല്‍ ബന്ന തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Latest