Connect with us

Gulf

ഊര്‍ജ മേഖലയില്‍ നിക്ഷേപം

Published

|

Last Updated

അബുദാബി: ഇന്ത്യയിലെ ഊര്‍ജ മേഖലകളില്‍ നിക്ഷേപമിറക്കാന്‍ യു എ ഇ കമ്പനികള്‍ തയ്യാര്‍. ഇവരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ക്ഷണിച്ചത്. അബുദാബി ഇന്റര്‍നാഷണല്‍ പെട്രോളിയം കമ്പനി, മുബാദല, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സില്‍ തുടങ്ങിയ കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ മന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. യു എ ഇയിലെ വിവിധ വകുപ്പ് മന്ത്രിമാരുമായും കമ്പനി തലവന്മാരുമായും നടത്തിയ കൂടിക്കാഴ്ചകളും ചര്‍ച്ചകളും പ്രതീക്ഷ നല്‍കുന്നതായി പിന്നീട് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം, കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, എം എ യൂസുഫലി തുടങ്ങിയവരടങ്ങുന്ന സംഘമാണ് അരുണ്‍ ജെയ്റ്റ്‌ലിയെ അനുഗമിച്ചത്.

Latest