Connect with us

Gulf

1.2 കോടിയുടെ വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി

Published

|

Last Updated

ദുബൈ: 1.2 കോടി ദിര്‍ഹം വിലവരുന്ന 3.53 ലക്ഷം വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതായി ദുബൈ സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കി.
157 ഫഌറ്റുകളില്‍ നിന്നായാണ് വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. നായിഫ് മാര്‍ക്കറ്റ്, ഗോള്‍ഡ് സൂഖ്, കറാമ ഷോപ്പിംഗ് കോംപ്ലക്‌സ്, ബര്‍ ദുബൈ മാര്‍ക്കറ്റ്, അല്‍ റഫാ സ്ട്രീറ്റിലെ ഗ്രാന്റ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഉള്‍പെടെ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ മൊത്തത്തില്‍ 1,999 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 1,363 നിയമലംഘനങ്ങള്‍ കണ്ടെത്താനായി. പരിശോധനക്കിടിയില്‍ 157 ഫഌറ്റുകളില്‍ നിന്നായാണ് ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് കണ്ടുകെട്ടിയത്. കംപ്യൂട്ടറൈസ്ഡ് പെര്‍ഫ്യൂമുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വാഹനങ്ങളുടെ സ്‌പെയര്‍പാട്‌സുകള്‍, മൊബൈല്‍ ഫോണുകള്‍, ഇവയുടെ അനുബന്ധ ഉപകരണങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തവയില്‍ ഭൂരിഭാഗവും.
ലെതര്‍ബാഗുകള്‍, വാച്ചുകള്‍, വാച്ചുകളുടെ അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്. പരിശോധകരുടെ സാമര്‍ഥ്യവും പരിചയവുമാണ് ഇത്രയധികം വസ്തുക്കള്‍ കണ്ടെടുക്കാനും കണ്ടുകെട്ടാനും സഹായിച്ചത്.
ഫഌറ്റുകള്‍ കേന്ദ്രമാക്കിയാണ് വ്യാജ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
അതിസൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമായിരുന്നു ഇവര്‍ ഉപഭോക്താക്കളെ സ്വീകരിച്ചിരുന്നത്. പല ഉദ്യോഗസ്ഥരും ഉപഭോക്താവായി നടിച്ചാണ് വസ്തുക്കള്‍ പിടിച്ചെടുത്തതെന്നും സാമ്പത്തിക വികസന വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി.

Latest