മൂന്നാറില്‍ പൊമ്പളൈ ഒരുമൈയുടെ പിന്തുണയോടെ യുഡിഎഫ്

Posted on: November 19, 2015 2:53 pm | Last updated: November 19, 2015 at 2:53 pm
SHARE

congressമൂന്നാര്‍: മൂന്നാര്‍ ഗ്രാമ പഞ്ചായത്തില്‍ പെമ്പിളൈ ഒരുമയുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തില്‍. ആര്‍ കറുപ്പസ്വാമിയാണ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 21 അംഗ പഞ്ചായത്തില്‍ യുഡിഎഫിന് 9 അംഗങ്ങളാണുള്ളത്. രണ്ട് അംഗങ്ങളുള്ള പെമ്പിളൈ ഒരുമയുടെ അംഗങ്ങളും പിന്തുണച്ചതാണ് യുഡിഎഫിന് തുണയായത്. എല്‍ഡിഎഫിന് 10 അംഗങ്ങളുണ്ട് മൂന്നാര്‍ പഞ്ചായത്തില്‍.

ആര്‍ക്കും പിന്തുണ നല്‍കില്ലെന്നായിരുന്നു നേരത്തെ പെണ്ണൊരുമ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ഇതോടെ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അവസാന നിമിഷം യുഡിഎഫ് ഇവരുടെ പിന്തുണ ഉറപ്പാക്കുകയായിരുന്നു.