ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ശൃംഖല: ആഭ്യന്തരമന്ത്രി

Posted on: November 19, 2015 1:10 pm | Last updated: November 20, 2015 at 9:39 am
SHARE

chennithala

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചുംബന സമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കും. സമരത്തിന്റെ ഭാഗമായവരെല്ലാം ഇത്തരക്കാരാണെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചുംബന സമര നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈന്‍ പെണ്‍വണിഭത്തിന് പിടിയിലായ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ചുംബന സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി തുടങ്ങിയവരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും ഇരയാക്കിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടികളെ ശൃംഖലയില്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here