കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ

Posted on: November 19, 2015 11:37 am | Last updated: November 19, 2015 at 8:13 pm
SHARE

KPCC OOMEN CHANDY_EPSകണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ രാഗേഷിനെതിരെ നിലപാട് സ്വീകരിച്ച പ്രദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന് മുഖ്യമന്ത്രിയുടേയും കെപിസിസി പ്രസിഡന്റിന്റേയും പിന്തുണ. യുഡിഎഫിന് പിന്തുണ നല്‍കുന്നതിന് ഉപാധികള്‍ മുന്നോട്ടുവച്ച രാഗേഷിന്റെ ആവശ്യങ്ങള്‍ സ്വീകരിക്കാതിരുന്ന പ്രദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കണ്ണൂരില്‍ സുധാകരനോ കോണ്‍ഗ്രസിനോ തെറ്റുപറ്റിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു. കണ്ണൂരിലേത് യുഡിഎഫിന്റെ പൊതു നിലപാടാണ്. അധികാരത്തിനായി അധാര്‍മ്മിക നിലപാടൊന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

വിമതന്റെ പിന്തുണയോടെ ഭരിക്കേണ്ടെന്ന കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് ശരിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കെ സുധീകരന്റെ നേതൃത്വത്തെച്ചൊല്ലി കണ്ണൂരില്‍ തര്‍ക്കങ്ങളില്ല. വിമതരുടെ സമ്മര്‍ദങ്ങള്‍ക്ക് നേതൃത്വം വഴങ്ങേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here