പി കെ രാഗേഷിന്റെ പിതാവിന്റെ സ്മൃതി മണ്ഡപത്തില്‍ ചുവപ്പ് പെയിന്റടിച്ചു

Posted on: November 19, 2015 10:59 am | Last updated: November 19, 2015 at 2:22 pm
SHARE

pk-rageshകണ്ണൂര്‍: കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ പിതാവിന്റെ പയ്യാമ്പലത്തെ
സ്മൃതിമണ്ഡപത്തിന് ചുവപ്പ് പെയിന്റിടിച്ചു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് പി കെ രാഗേഷ് ആരോപിച്ചു. പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായ പി കെ രാഗേഷിന്റെ പിന്തുണയോടെ ഇടതുമുന്നണി അധികാരം പിടിച്ചിരുന്നു. എല്‍ഡിഎഫ് പ്രതിനിധിയായ ഇ പി ലതയ്ക്ക് വോട്ട് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സുമ ബാലകൃഷ്ണനെ മാറ്റിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്ന് രാഗേഷ് ആദ്യം പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here