പാലക്കാട് ബി ജെ പി; ചിറ്റൂര്‍, ചെര്‍പ്പുളശേരി, പട്ടാമ്പി യു ഡി എഫ്; ഒറ്റപ്പാലത്തും ഷൊര്‍ണൂരിലും എല്‍ ഡി എഫ്, മണ്ണാര്‍ക്കാട് ഇരുമുന്നണിക്കും

Posted on: November 19, 2015 10:44 am | Last updated: November 19, 2015 at 10:44 am
SHARE

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരമേറ്റു. ചെയര്‍പേഴ്‌സണായി പ്രമീള ശശിധരനും വൈസ് ചെയര്‍മാനായി ബിജെപി ജില്ലാ പ്രസിഡണ്ട് കൂടിയായ സി കൃഷ്ണകുമാറുമാണ് അധികാരമേറ്റത്.—
ഇന്നലെ രാവിലെ നഗരസഭാ ഹാളില്‍ വരണാധികാരിയായ ഷോജന്‍ നിയന്ത്രിച്ച ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ 19 നെതിരെ 24 വോട്ട് നേടിയാണ് പുത്തൂര്‍ 13ാം വാര്‍ഡില്‍ നിന്ന് വിജയിച്ച പ്രമീള ശശിധരന്‍ സംസ്ഥാനത്തെ ആദ്യ ബിജെപി നഗരസഭാ അധ്യക്ഷയായത്. എതിരെ മത്സരിച്ച യുഡി എഫിലെ പ്രിയക്ക് ഒരു സ്വതന്ത്രന്റെയും വെല്‍ഫെയര്‍പാര്‍ട്ടിയുടെയും വോട്ടുള്‍പ്പെടെ 19 വോട്ടുകളാണ് ലഭിച്ചത്.
കഴിഞ്ഞ മൂന്ന് തവണയും പ്രമീള ശശിധരന്‍ നഗരസഭാംഗമായിരുന്നു.—രാവിലെ പതിനൊന്ന് മണിയോടെ തിരെഞ്ഞടുപ്പിന് തുടക്കമിട്ടു. മൂന്നില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ആദ്യം തിരെഞ്ഞടുപ്പ് നടത്തുകയും മൂന്നാം സ്ഥാനത്ത് വരുന്നവരെ ഒഴിവാക്കി തിരഞ്ഞെടുപ്പ് നടത്തും. ഇതിലും തുല്യനിലയില്‍ വരുകയാണെങ്കില്‍ നറുക്കെടുപ്പ് നടത്തി വിജയിയെ പ്രഖ്യാപിക്കുമെന്ന് വരണാധികാരി അറിയിച്ചതോടെയാണ് തിരെഞ്ഞടുപ്പ് പ്രക്രിയക്ക് തുടക്കമായത്.
വരണാധികാരി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാവശ്യപ്പെട്ടപ്പോള്‍ ബി ജെ പി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് പ്രമീളകുമാരിയുടെയും യു ഡി എഫ് ഇ എസ് പ്രിയയുടെയും എല്‍ ഡി എഫ് കെ എ കുമാരിയുടെയും പേരുകള്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ഥിക്ക് പത്ത് വോട്ടാണ് ലഭിച്ചു.—
ഇതിനെ തുടര്‍ന്ന് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ സി പി എം വിട്ടുനിന്നു.—രണ്ടാംവട്ട വോട്ടെടുപ്പിലും പ്രമീളയ്ക്ക് 24 ഉം പ്രിയക്ക് പത്തൊന്‍പതും വോട്ടാണ് ലഭിച്ചത്. ആകെ 52 അംഗങ്ങളുള്ള കൗണ്‍സിലില്‍ ബിജെപി, യുഡിഎഫ് 17, എല്‍ഡിഎഫ് 9, ലീഗ് റിബല്‍ ഒന്ന്, വെല്‍ഫെയര്‍ പാര്‍ട്ടി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ബിജെപിയുടെ വിജയം ആഘോഷിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ചെയര്‍പെഴ്‌സണ്‍ തിരഞ്ഞെടുപ്പ് നടന്ന പാലക്കാട് നഗരസഭാ ഹാളിലെത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ചെയര്‍പെഴ്‌സണെയു വൈസ്‌ചെയര്‍മാനെയും അദ്ദേഹം മധുരം നല്‍കി അനുമോദിച്ചു.
തിരുവെങ്കിടം ചെയര്‍മാന്‍, കെ എസ് ഷീബ
വൈസ് ചെയര്‍പേഴ്‌സണ്‍
ചിറ്റൂര്‍: ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍മാനായി 26-ാം വാര്‍ഡില്‍നിന്നും വിജയിച്ച ടി. എസ്.—തിരുവെങ്കിടത്തെ തിരഞ്ഞെടുത്തു. 29 അംഗ കൗണ്‍സിലര്‍മാരില്‍ 17 വോട്ടുകള്‍ തിരുവെങ്കിടത്തിനും ഇടതുമുന്നണി സ്ഥാനാര്‍ഥി എ.—കണ്ണന്‍കുട്ടിക്ക് 11 വോട്ടും ലഭിച്ചു.—
യുഡിഎഫ് കൗണ്‍സിലറും മുന്‍ നഗരസഭാ ചെയര്‍മാനുമായിരുന്ന കെ.—ജി.—ശേഖരനുണ്ണിയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിന്റെ പിന്‍ഭാഗത്ത് പേരെഴുതി ഒപ്പിടേണ്ടതിനുപകരം മുന്‍ഭാഗത്ത് ഒപ്പുമാത്രം വച്ചതാണ് യുഡിഎഫിനുവേണ്ടി ചെയ്ത വോട്ട് അസാധുവാകാന്‍ കാരണമായത്.—
ഇന്നലെ രാവിലെ 11.—20നു തുടങ്ങിയ വോട്ടിംഗ് 11.—35ന് പൂര്‍ത്തീകരിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഡിഡിഇ എ.—അബൂബക്കര്‍ വോട്ടുകള്‍ എണ്ണി തിരുവെങ്കിടം വിജയിച്ചതായി പ്രഖ്യാപിച്ചു.—
തിരുവെങ്കിടത്തിനായി മൂന്നാംവാര്‍ഡില്‍നിന്നും വിജയിച്ച കെ—മധു നാമനിര്‍ദേശം നല്കി. 23-ാം വാര്‍ഡില്‍നിന്നു വിജയിച്ച കെ—സി—പ്രീത് പിന്താങ്ങി.
ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച എല്‍ ഡി എഫിലെ കണ്ണന്‍കുട്ടിയെ 17-ാം വാര്‍ഡില്‍നിന്നും വിജയിച്ച എം—ശിവകുമാര്‍ നാമനിര്‍ദേശം ചെയ്തു. പി പുഷ്പലത പിന്തുണച്ചു.—
തുടര്‍ന്ന് വരണാധികാരി എ അബൂബക്കര്‍ തിരുവെങ്കിടത്തിനു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു ചുമതല നല്‍കി. ഇതിനുശേഷം പുതിയ ചെയര്‍മാന്റെ അധ്യക്ഷതയില്‍ കൂടിയ അനുമോദന യോഗത്തില്‍ കൗണ്‍സിലര്‍മാ രായ ടി ശശിധരന്‍, കെ—കണ്ണന്‍കുട്ടി, കെ—മധു, കെ—സി—പ്രീത്, കെ—എ—ഷീബ, എം—ശിവകുമാര്‍, സെക്രട്ടറി കെ—വി—ബിനി, മുനിസിപ്പല്‍ എന്‍ജിനീയര്‍ സ്വാമിദാസ് എന്നിവര്‍ പ്രസംഗിച്ചു.
ചെയര്‍മാന്‍ തിരുവെങ്കിടം നന്ദിപറഞ്ഞു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി യുഡിഎഫിലെ കെ—എ—ഷീബയെ തിരഞ്ഞെടുത്തു. കെ—എ—ഷീബയ്ക്ക് 18 വോട്ടും ഇടതുമുന്നണി സ്ഥാനാര്‍ഥി കവിതയ്ക്ക് 11-ഉം വോട്ടുമാണ് ലഭിച്ചത്.
മുഖ്യവരണാധികാരി എ.അബൂബക്കര്‍ വോട്ടെണ്ണലിനുശേഷം ഷീബയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു വൈസ് ചെയര്‍പേഴ്‌സന്റെ ചുമതല നല്കി. ചിറ്റൂര്‍-തത്തമംഗലം മുന്‍ ചെയര്‍പേഴ്‌സണായിരുന്നു കെ—എ—ഷീബ.—

എം കെ സുബൈദ
ചെയര്‍പേഴ്‌സണ്‍,
ടി കെ സെബാസ്റ്റ്യന്‍
വൈസ് ചെയര്‍മാന്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പ്രഥമ മുനിസിപ്പാലിറ്റിയിലെ അധ്യക്ഷ – ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് നറുക്കെടുപ്പില്‍ അവസാനിച്ചു.
ഭാഗ്യപരീക്ഷണത്തില്‍ ചെയര്‍പേഴ്‌സണ്‍ പദവി യു—ഡി—എഫിനും വൈസ് ചെയര്‍മാന്‍ പദവി എല്‍—ഡി—എഫിനും ലഭിച്ചു. രാവിലെ 11മണിയോടെ റിട്ടേണിങ് ഓഫീസര്‍ കിഷോറിന്റെ സാനിദ്ധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്.
ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മുസ്‌ലിംലീഗിലെ എം കെ സുബൈദയെ കെ സി അബ്ദുറഹിമാന്‍ നിര്‍ദ്ദേശിക്കുകയും കെ വനജ പിന്താങ്ങുകയും ചെയ്തു. സി പി എമ്മിലെ എന്‍ കെ സുജാതയെ സി പി പുഷ്പാനന്ദന്‍ നാമനിര്‍ദ്ദേശം ചെയ്യുകയും ടി വസന്ത പിന്താങ്ങുകയും ചെയ്തു. ബി—ജെ—പിയിലെ വി—അമുദയെ ശ്രീനിവാസന്‍ നാമനിര്‍ദ്ദേശം ചെയ്യുകയും അഡ്വ. ജയകുമാര്‍ പിന്താങ്ങുകയും ചെയ്തു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ എല്‍ ഡി എഫിനും യു ഡി എഫിനും 13 വീതവും ബി. ജെ പിക്ക് മൂന്ന് വോട്ടും ലഭിച്ചു.
ബി—ജെ—പി സ്ഥാനാര്‍ഥിയെ ഒഴിവാക്കി നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ എല്‍—ഡി—എഫിനും, യു—ഡി—എഫിനും 13 വീതം വോട്ടുകള്‍ ലഭിക്കുകയും ബി. ജെ പി വിട്ട് നില്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് റിട്ടേണിങ് ഓഫീസര്‍ നറുക്കെടുപ്പ് നടത്തുന്നതായി പ്രഖ്യാപിച്ചത്.
നറുക്കെടുപ്പില്‍ മുസ്‌ലിംലീഗിലെ എം—കെ സുബൈദയെ ഭാഗ്യം തുണക്കുകയായിരുന്നു. ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ സമാന സ്ഥിതി തന്നെയാണുണ്ടായത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ കെ വനജയെ സി കെ അഫ്‌സല്‍ നാമ നിര്‍ദ്ദേശം ചെയ്യുകയും മാസിത സത്താര്‍ പിന്താങ്ങുകയും ചെയ്തു.
സി—പി—എം സ്വാതന്ത്രനായ ടി—ആര്‍ സെബാസ്റ്റ്യനെ ടി ഹരിലാല്‍ നാമനിര്‍ദ്ദേശം ചെയ്യുകയും കെ—പി മന്‍സൂര്‍ പിന്താങ്ങുകയും ചെയ്തു. ബി—ജെ—പിയിലെ പി—എം ജയകുമാറിനെ ശ്രീനിവാസന്‍ നാമനിര്‍ദ്ദേശം ചെയ്യുകയും അമുദ പിന്താങ്ങുകയും ചെയ്തു. നറുക്കെടുപ്പില്‍ അവസാനിച്ച തിരഞ്ഞെടുപ്പില്‍ ഭാഗ്യം ടി.—ആര്‍ സെബാസ്റ്റ്യനൊപ്പമായിരുന്നു.

എം എന്‍ നാരായണന്‍
നമ്പൂതിരി ചെയര്‍മാന്‍,
കെ രത്‌നമ്മ വൈസ് ചെയര്‍പേഴ്‌സന്‍
ഒറ്റപ്പാലം: നഗരസഭരണം വീണ്ടും സി പി എമ്മിന്റെ കയ്യില്‍. നഗരസഭ അധ്യക്ഷനായി സി. പി—എമ്മിലെ എന്‍—എം—നാരായണന്‍ നമ്പൂതിരിയും ഉപാധ്യക്ഷയായി കെ—രത്‌നമ്മയും തിരഞ്ഞെടുക്കപ്പെട്ടു.—
വരണാധികാരി സബ്കലക്ടര്‍ പി—ബി—നൂഹ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.—പതിനഞ്ച് വോട്ടുകള്‍ വീതം നേടിയാണ് ഇരുവരും അധികാരത്തിലെത്തിയത്.—ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത കൗണ്‍സിലില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന്റെ പിന്‍ബലത്തിലാണ് അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങള്‍ സി—പി—എമ്മിന് നേടാനായത്. കേവല ഭൂരിപക്ഷത്തിന് പത്തൊമ്പത് അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.—കുറച്ച് വൈകി ആരംഭിച്ച തിരഞ്ഞെടുപ്പില്‍ നഗരസഭ മുന്‍ അധ്യക്ഷന്‍ കെ—പി—രാമരാജനാണ് നാരായണന്‍ നമ്പൂതിരിയുടെ പേര് നിര്‍ദ്ദേശിച്ചത്.—
സുജാതയാണ് പിന്തുണച്ചത്.കൂടിയാലോചന നടത്താത്തതില്‍ കോണ്‍ഗ്രസ്സിനോടുള്ള പ്രതിഷേധം അറിയിച്ച് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗും മല്‍സര രംഗത്തുണ്ടായിരുന്നു. ആദ്യം മുസ്ലീംലീഗും തുടര്‍ന്ന് സി—പി—എം വിമതരുടെ സ്വതന്ത്ര മുന്നണിയും, ബി ജെ—പിയും മല്‍സരിച്ച് പുറത്തായതോടെ കോണ്‍ഗ്രസ്സും സി—പിഎമ്മും തമ്മിലായി മല്‍സരം.—
സ്വതന്ത്ര മുന്നണിയായത് കൊണ്ട് ആര്‍ക്കും പിന്തുണ നല്‍കുന്നില്ലെന്നറിയിച്ച് സി—പി—എം വിമതരും, പിന്നാലെ ബി—ജെ. പിയും പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ച് ഇറങ്ങി പോയി.. കോണ്‍ഗ്രസ്സില്‍ നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് സത്യന്‍ പെരുമ്പറക്കോടാണ് മല്‍സരിച്ചത്.—ഉച്ചക്ക് ശേഷം നടന്ന ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ കെ—രത്‌നമ്മയുടെ പേര് അബ്ദുള്‍ നാസറാണ് നിര്‍ദ്ദേശിച്ചത്.—
സുജി വിജയന്‍ പിന്താങ്ങി. അധ്യക്ഷതിരഞ്ഞെടുപ്പിന് വിരുദ്ധമായി കോണ്‍ഗ്രസ്സും ലീഗും ഒരുമിച്ചാണ് മല്‍സരിച്ചത്.—ഇരുപത്തിയാറാം വാര്‍ഡ് തെന്നടിബസാറില്‍ നിന്നുള്ള അംഗമായ നാരായണന്‍ നമ്പൂതിരി മുന്‍ ജില്ല സപ്‌ളൈ ഓഫീസറാണ്. തെന്നടിബസാര്‍ ബ്രാഞ്ച് സെക്രട്ടറിയും,പെന്‍ഷനേഴ്‌സ് യൂണിയന്‍ ബ്ലോക്ക് സെക്രട്ടറി യുമാണ്.
മഹിള അസോസിയേഷന്‍ ഏരിയ പ്രസിണ്ടും തോട്ടക്കര ബ്രാഞ്ച് സെക്രട്ടറിയുമായ രത്‌നമ്മ തോട്ടക്കര നാലാം വാര്‍ഡില്‍ നിന്നുള്ള അംഗവുമാണ്. മുപ്പത്തിയാറംഗ കൗണ്‍സിലില്‍ സി—പി—എം പതിനഞ്ച്,കോണ്‍ഗ്രസ്സ് അഞ്ച്, മുസ്ലീംലീഗ് മുന്ന്, സി പി—എം വിമതര്‍ അഞ്ച്, ബി—ജെപി ഏഴ്,സ്വതന്ത്രന്‍ ഒന്ന് എന്നതാണ് കക്ഷി നില.—

വി എസ് ശ്രീലജ
ചെയര്‍പേഴ്‌സണ്‍,
അബൂബക്കര്‍
വൈസ് ചെയര്‍മാന്‍
ചെര്‍പ്പുളശേരി: നഗരസഭാ ചെയര്‍പേഴ്‌സണായി കോണ്‍ഗ്രസിലെ വി എസ് ശ്രീലജ (യു ഡി എഫ്) തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ യു ഡി എഫിന് 16 ഉം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ മിനിക്ക് 14ഉം വോട്ടുമാണ് ലഭിച്ചത്. ബി ജെ പിയുടെ രണ്ട് അംഗങ്ങളും ഇവിടെ വിട്ടുനിന്നു.
തിരഞ്ഞെടുപ്പു സമയത്ത് സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് ഒരു സീറ്റ് ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്. വൈസ് ചെയര്‍മാനായി മത്സരിച്ച യു ഡി എഫിലെ സി എ ബ ക്കര്‍ 16 വോട്ട് നേടി വിജയിച്ചു.
എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി ഹംസക്ക് 14 വോട്ട് ലഭിച്ചു. രണ്ടര വര്‍ഷം വീതം ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ സ്ഥാനാങ്ങ ള്‍ പങ്കിടാമെന്നാണ് യു ഡി എഫ് ധാരണ.

വി വിമല ചെയര്‍പേഴ്‌സണ്‍,
ആര്‍ സുനു വൈസ് ചെയര്‍മാന്‍
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ നഗരസഭയില്‍ വി.വിമല ചെയര്‍പേഴ്‌സണ്‍. സിപിഎമ്മിലെ തന്നെ ആര്‍.സുനുവാണ് വൈസ് ചെയര്‍മാന്‍. 18 അംഗങ്ങളുള്ള സി പി എമ്മിന് 17 വോട്ടുകളേ ലഭിച്ചുള്ളൂ.
നാലാംവാര്‍ഡ് അംഗം ജയപാലന്റെ വോട്ട് അസാധുവായി. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെയും എസ് ഡി പി ഐ അംഗത്തിന്റെയും ഉള്‍പ്പെടെ മൂന്നു വോട്ടുകള്‍ ഇവിടെ അസാധുവായി. ഏഴംഗങ്ങള്‍ വീതമുള്ള കോണ്‍ഗ്രസിനും ബി ജെ പിക്കും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥികളുണ്ടായി. യു ഡി എഫിനായി അഡ്വ. കൃഷ്ണവേണിയും ബി ജെ പിക്കായി ടി ബിന്ദുവുമായിരുന്നു സ്ഥാനാര്‍ഥികള്‍. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കും യു ഡി എഫ്, ബി ജെ പി സ്ഥാനാര്‍ഥികളുണ്ടായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥിയായി പി സുനില്‍കുമാറും ബിജെ പി സ്ഥാനാര്‍ഥിയായി എം ഉണ്ണികൃഷ്ണനും ആയിരുന്നു സ്ഥാനാര്‍ഥികള്‍.

കെ പി വാപ്പൂട്ടി
ചെയര്‍മാന്‍, സി സംഗീത
വൈസ് ചെയര്‍പേഴ്‌സണ്‍
കൊപ്പം: കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കുഞ്ഞിമുഹമ്മദ് റഷീദ് എന്ന കെ പി വാപ്പൂട്ടി പട്ടാമ്പി നഗരസഭയുടെ ആദ്യ ചെയര്‍മാനായി. ഇതോടെ നഗരസഭയുടെ ആദ്യ ചെയന്‍മാന്‍ എന്ന പദവിയും പട്ടാമ്പി ഗ്രാമപഞ്ചായത്തിന്റെ അവസാന പ്രസിഡണ്ട് എന്ന സ്ഥാനവും കെ പി വാപ്പൂട്ടിക്ക് സ്വന്തമായി.
ഇന്നലെ രാവിലെ 11 മണിയോടെ റിട്ടേണിംഗ് ഓഫീസര്‍ കെ എം കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് വാപ്പൂട്ടി ചെയര്‍മാനായണ്. എല്‍ ഡി എഫിലെ 21-ാം ഡിവിഷന്‍ അംഗം മോഹനസുന്ദരന്‍ എന്ന സുന്ദരന്‍കുട്ടിയെ സുബ്രഹ്മണ്യന്‍ നിര്‍ദ്ദേശിച്ചു. ഇത് കെ സി ബിനീഷ് പിന്താങ്ങി. യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായ കെ പി വാപ്പൂട്ടിയെ ഡി സി സി സെക്രട്ടറി ടി പി ഷാജഹാന്‍ എന്ന ടി പി ഷാജിയാണ് നിര്‍ദ്ദേശിച്ചത്.
ഉമ്മര്‍ പാലത്തിങ്കല്‍ ഇതിനെ പിന്താങ്ങി. ബി ജെ പിയും മത്സരരംഗത്തുണ്ടായിരുന്നു. ഒന്നാം വാര്‍ഡ് അംഗം കൃഷ്ണവേണിയെ ഗിരിജ നിര്‍ദ്ദേശിക്കുകയും വിനീത ഗിരീഷ് പിന്താങ്ങുകയും ചെയ്തു. ഓപ്പണ്‍ ബാലറ്റ് സംവിധാനത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 19 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കുഞ്ഞിമുഹമ്മദ് റഷീദ് എന്ന കെ പി വാപ്പൂട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. കെ പി വാപ്പൂട്ടി പത്തുവര്‍ഷം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ഇതില്‍ ഒന്നരവര്‍ഷം വൈസ്പ്രസിഡണ്ടായും 8 മാസം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പട്ടാമ്പി മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട്, സെക്രട്ടറി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനവും യു ഡി എഫിന് ലഭിച്ചു.
സിവില്‍സ്‌റ്റേഷന്‍ വാര്‍ഡ് കൗണ്‍സിലറും മഹിളാകോണ്‍ഗ്രസ് ജില്ലാ ഉപാധ്യക്ഷയുമായ പട്ടത്ത് സംഗീത എന്ന സി സംഗീതയാണ് വൈസ്‌ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പട്ടാമ്പി നഗരസ’യുടെ വൈസ്‌ചെയര്‍മാന്‍ സ്ഥാനം വനിതാ സംവരണമാണ്. ബ്ലോക്ക് പഞ്ചായത്തംഗം, പട്ടാമ്പി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here