Connect with us

Palakkad

വൈദ്യുതി കണക്ഷന്‍ സൗജന്യമായി നല്‍കി ജീവനക്കാര്‍ മാതൃകയായി

Published

|

Last Updated

വടക്കഞ്ചേരി: കൊന്നഞ്ചേരി ചുങ്കത്തൊടിയിലെ സുരേന്ദ്രന്റെ കുടുംബത്തിന് സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കി വടക്കഞ്ചേരിയിലെ കെ എസ് ഇ ബി ജീവനക്കാര്‍ മാതൃകയായി. നിര്‍ധന കുടുംബത്തിനായി വടക്കഞ്ചേരി ഇലക്ടിക് സെക്ഷനിലെ 35 ജീവനക്കാര്‍ സഹായിച്ചാണ് വെളിച്ചമെത്തിച്ചത്.
ജീവനക്കാര്‍ തന്നെ വയറിംഗ് നടത്തി കണക്ഷന്‍ നല്‍കുകയായിരുന്നു. അസി. എക്‌സി എന്‍ജിനീയര്‍ കെ വി രാമപ്രകാശ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. അസി എന്‍ജിനീയര്‍ ടി എസ് ജയയും ജീവനക്കാരും പങ്കെടുത്തു.

Latest