ശാസ്ത്രമേളയില്‍ പെണ്‍ ആധിപത്യം

Posted on: November 19, 2015 10:40 am | Last updated: November 19, 2015 at 10:40 am
SHARE

പാലക്കാട്: ശാസ്ത്രമേളയുടെ രണ്ടാം ദിനത്തില്‍ നടന്ന സ്റ്റില്‍ മോഡലിംഗ് മത്സരത്തില്‍ മത്സരിച്ചതില്‍ ഏറെയും പെണ്‍കുട്ടികളായിരുന്നു. എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നടന്ന മത്സരത്തിലാണ് പെണ്‍കുട്ടികളുടെ കടന്ന് വരവ് വര്‍ധിച്ചത്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പെണ്‍കുട്ടികള്‍ കൂടുതലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.മത്സരങ്ങളില്‍ തെര്‍മ്മോക്കോളില്‍ വീടുകളും മറ്റും നിര്‍മ്മിച്ചിരുന്ന രീതി മാറിയിരിക്കുന്നു. കൂറ്റന്‍ ഫഌഡ് ലൈറ്റ് സ്റ്റേഡിയങ്ങള്‍, തൂക്ക് പാലങ്ങള്‍,യുദ്ധകപ്പല്‍,സൈക്കിള്‍, മിനാരങ്ങള്‍,കുതിരവണ്ടികള്‍,വിവിതതരം ടവറുകള്‍ എന്നിവയാണ് നിര്‍മ്മിച്ചിട്ടുളളത്. എല്‍ പിയിലും യു പിയിലും ഇത്തവണ മത്സരത്തിന് കുട്ടികലുടെ വര്‍ധനവ് ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here