Connect with us

Kozhikode

റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം: കൊയിലാണ്ടിയും ചേവായൂരും ഒപ്പത്തിനൊപ്പം: മേളക്ക് ഇന്ന് തിരശ്ശീല വീഴും

Published

|

Last Updated

ബാലുശ്ശേരി: റവന്യു ജില്ലാ ശാത്രമേള ഇന്ന് സമാപിക്കാനിരിക്കെ കൊയിലാണ്ടി, ചേവായൂര്‍ ഉപജില്ലകള്‍ ഒപ്പത്തിനൊപ്പം തുടരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 38 പോയന്റുകള്‍ വീതം നേടിയാണ് ഇരു ഉപജില്ലകളും ഒപ്പത്തിനൊപ്പം മുന്നേറുന്നത്. തൊട്ടു പിന്നിലായി 37 പോയിന്റോടെ വടകരയും 36 പോയിന്റ് നേടി മേലടി, കുന്നുമ്മല്‍, കോഴിക്കോട് സിറ്റി ഉപജില്ലകള്‍ മൂന്നം സ്ഥാനത്തും തുടരുന്നു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 46 പോയന്റ് നേടി ആതിഥേയരായ ബാലുശ്ശേരിയാണ് മുന്നിട്ടുനില്‍ക്കുന്നത്. പേരാമ്പ്ര, 45 ഉം കോഴിക്കോട് സിറ്റി 42 ഉം വീതം പോയിന്റ് നേടി രണ്ടും സ്ഥാനത്ത് തുടരുന്നു.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രവൃത്തി പരിചയ മേളയില്‍ കോഴിക്കോട് സിറ്റി ഒന്നാം സ്ഥാനത്തും മുക്കം കുന്നുമ്മല്‍ രണ്ടും മൂന്നും സ്ഥാനത്തും തുടരുന്നു.
ശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്തും ഹയര്‍ സെക്കന്‍ഡറി വിഭഗത്തിലും യു പി വിഭാഗത്തിലും മൂന്ന് വീതവും അപ്പീലുകള്‍ ലഭിച്ചു
ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും.

പെട്രോ സോളാര്‍ കാര്‍ സ്റ്റാര്‍ട്ടായില്ല;
മത്സരത്തില്‍ നിന്ന് പുറത്തായി
ബാലുശ്ശേരി: ഓര്‍ക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് എസിലെ അമലും അക്ഷയും നിര്‍മിച്ച പെട്രോ സോലാര്‍ കാര്‍ മത്സരത്തില്‍ നിന്നും പുറത്തായി. ജഡ്ജിമാര്‍ക്ക് മുമ്പില്‍ കാര്‍ സ്റ്റാര്‍ട്ടാകാത്തതിനാലാണ് മത്സരിത്തില്‍ നിന്ന് പുറത്തായാത്. സോളാറിലും പെട്രോളിലും ഗ്യാസിലും ഓടിക്കാവുന്ന കാറന്റെ മുകള്‍ ഭാഗത്ത് 36.7 വോള്‍ട്ടിന്റെ രണ്ട് സോളാര്‍ പാനലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതുവഴി ലഭിക്കുന്ന വൈദ്യുതി 12 വോള്‍ട്ടിന്റെ നാല് ബാറ്ററികളില്‍ ശേഖരിച്ചാണ് വാഹനം പ്രവര്‍ത്തിപ്പിക്കുന്നത്.