ബിന്ദു ജോസ് ചെയര്‍പേഴ്‌സണാകും

Posted on: November 19, 2015 5:52 am | Last updated: November 18, 2015 at 10:53 pm
SHARE

കല്‍പ്പറ്റ: നഗരസഭ.യിലെ യു ഡി എഫ് സീറ്റ് തര്‍ക്കം അവസാനിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ചര്‍ച്ച അവസാനിച്ചത്. ചര്‍ച്ചാ തീരുമാനമനുസരിച്ച് മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം ആദ്യവര്‍ഷം ജനതാദളിനും.രണ്ട്,മൂന്ന്‌വര്‍ഷം ലീഗിനും, നാല് അഞ്ച് വര്‍ഷം കോ ണ്‍ഗ്രസ് വഹിക്കും.
വൈസ് ചെയര്‍മാന്‍ സ്ഥാനം ആദ്യവര്‍ഷം ലീഗും, രണ്ടു മുതല്‍ നാല് വര്‍ഷം വരെ കോണ്‍ഗ്രസും, അഞ്ചാമത്തെ വര്‍ഷം ജനതാദള്‍ വഹിക്കും.ഇതനുസരിച്ച് ബിന്ദു ജോസ് ആദ്യ വര്‍ഷത്തെ കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണാകും. യു ഡി എഫില്‍ സ്ഥാനമാനങ്ങള്‍ വീതംവെക്കുന്നത് സംബന്ധിച്ച് തീരുമാനമാകാത്തതിനെ തടുര്‍ന്ന് ചെയര്‍പേഴ്‌സണ്‍, വൈസ്‌ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് മാറ്റി വെച്ചത്.യു ഡി എഫ് അംഗങ്ങള്‍ എത്താത്തതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. രണ്ടു സ്ഥാനങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. യു ഡി എഫില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തൊട്ട് തുടങ്ങിയ ചര്‍ച്ചകളും വിവാദങ്ങളുമാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിലേക്ക് വരെ എത്തിയത്. രാവിലെ 11 നാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. 11 മണി കഴിഞ്ഞിട്ടും യു ഡ .എഫ് അംഗങ്ങള്‍ എത്താത്തതിനെ തുടര്‍ന്ന് വരണാധികാരി ജോയിന്റ് രജിസ്ട്രാര്‍ പി കെ അഷറഫ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു. ചട്ട പ്രകാരം അമ്പത്ശതമാനം അംഗങ്ങള്‍ എങ്കിലും യോഗത്തിനെത്തിയാല്‍ മാത്രമേ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ. എല്‍ ഡി എഫിലെ 12 അംഗങ്ങളും എത്തിയിരുന്നു. യു.ഡി.എഫ് വിമതനായ രാധാകൃഷ്ണന്‍ സ്ഥലത്തെത്തിയെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ യു.ഡി എഫിലെ 15 അംഗങ്ങളില്‍ ഒരാള്‍ പോലും എത്തിയില്ല. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കവും വൈസ്‌ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള ജനതാദള്‍ യു വിന്റെ പിടിവാശിയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതുമുതല്‍ യു ഡി എഫില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. ജില്ലാ നേതൃത്വം ഇടപെട്ട് നരിവധി തവണ ചര്‍ച്ച ചെയ്തു. മുനിസിപ്പല്‍ തലങ്ങളിലും ചര്‍ച്ചകള്‍ നടന്നുവെങ്കിലും പിടിവാശി ഉപേക്ഷിക്കാന്‍ കക്ഷികളാരും തയ്യാറായില്ല.
നിലവില്‍ ജനതാദള്‍ യു വിന് ഒരു വര്‍ഷത്തേക്കും രണ്ടു വര്‍ഷം വീതം കോണ്‍ഗ്രസിനും ലീഗിനും ചെയര്‍മാന്‍ സ്ഥാനം നല്‍കാനും വൈസ്‌ചെയര്‍മാന്‍ സ്ഥാനം ആദ്യത്തെ ഒരുവര്‍ഷത്തേക്ക് ലീഗിനും തുടര്‍ന്ന് നാലുവര്‍ഷം കോണ്‍ഗ്രസിനും നല്‍കുന്നതിന് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഇത് പൂര്‍ണമായും അംഗീകരിക്കപ്പെട്ടിട്ടില്ല. ധാരണയിലെത്തി ഇന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് സംസ്ഥാനനേതൃത്വത്തെയും ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകളാണ് ഇന്നലെ നടന്നത്. ഏതായാലും യു ഡി എഫിന് ഏറെ മാനക്കേടുണ്ടാക്കുന്നതാണ് സ്ഥാനങ്ങളുടെ വീതം വെപ്പിന്റെ പേരില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വന്ന സംഭവമെന്നുംചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേ സമയം ലീഗില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി രണ്ട് അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്. ജെ ഡിയുവിന് വൈസ്‌ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് ഒരു വിഭാഗം ലീഗുകാരുടെ നിലപാട്. എന്നാല്‍ ലീഗിന് അഞ്ച് അംഗങ്ങളുള്ളതിനാല്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ എ.പി. ഹമീദിനോ അല്ലെങ്കില്‍ ഉമൈബക്കോ വൈസ്‌ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം. തിരഞ്ഞെടുപ്പില്‍ തോറ്റ ലീഗ് സ്ഥാനാര്‍ഥി അടക്കമുള്ളവര്‍ ജെ ഡി യുവിനെ അനുകൂലിക്കുന്നത് ലീഗിലും പ്രതിസന്ധി സൃഷ്ടിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here