മാനന്തവാടിയില്‍ എല്‍ ഡി എഫിലെ പ്രവീജ് ചെയര്‍മാന്‍

Posted on: November 19, 2015 5:51 am | Last updated: November 18, 2015 at 10:51 pm
SHARE

മാനന്തവാടി: മുനിസിപ്പാലിറ്റിയായ മാനന്തവാടിയില്‍ എല്‍ ഡി എഫിലെ വി ആര്‍ പ്രവീജ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ രാവിലെ 11 മണിക്ക് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പി.ടി. ബിജു പ്രവീജിന്റെ പേര് നിര്‍ദേശിക്കുകയും അബ്ദുള്‍ അസീസ് പിന്താങ്ങുകയും ചെയ്തു. യു.ഡി.എഫില്‍ നിന്നും സ്‌റ്റെര്‍വിന്‍ സ്റ്റാനിയുടെ പേര് കടവത്ത് മുഹമ്മദ് നിര്‍ദേശിക്കുകയും ജേക്കബ് സെബാസ്റ്റ്യന്‍ പിന്താങ്ങുകയും ചെയ്തു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ 20 വോട്ടുകള്‍ പ്രവീജിനും, 15 വോട്ടുകള്‍ സ്‌റ്റെര്‍വിനും ലഭിച്ചു.
സി പി എം വിമതനായി മത്സരിച്ച് ജയിച്ച വി.യു. ജോയ് വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. വൈസ് ചെയര്‍പേര്‍സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ പ്രദീപാ ശശിയുടെ പേര് എ. ഉണ്ണികൃഷ്ണന്‍ നിര്‍ദേശിക്കുകയും എ.എം. സത്യന്‍ പിന്താങ്ങുകയും ചെയ്തു. യു.ഡി.എഫില്‍ നിന്നും സെക്കീന ഹംസയുടെ പേര് ബി.സി. അരുണ്‍കുമാര്‍ നിര്‍ദേശിക്കുകയും ഷീജ ഫ്രാന്‍സിസ് പിന്താങ്ങുകയും ചെയ്തു. 15-നെതിരെ 20 വോട്ട് നേടിയ പ്രദീപാ ശശി തെരഞ്ഞെടുക്കപ്പെട്ടു. വരണാധികാരി ഇ രവീന്ദ്രന്‍ തെഞ്ഞെടുപ്പ് നിയന്ത്രിച്ചു. വിവിധ കക്ഷി നേതാക്കളായ കെ.വി. മോഹനന്‍, ഇ ജെ സാബു, കടവത്ത് മുഹമ്മദ്, ജേക്കബ് സെബാസ്റ്റ്യന്‍, എന്നിവര്‍ പുതുതതായി ചുമതലയേറ്റവര്‍ക്ക് ആശംസകള്‍ നേര്‍ന്നു