പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം വെടിവെപ്പ്; അബദ്ധത്തില്‍ പൊട്ടിയതെന്ന് വിശദീകരണം

സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല
Posted on: November 18, 2015 11:16 pm | Last updated: November 19, 2015 at 1:16 pm
SHARE

pmo house 7rcrന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന 7 റെയ്‌സ് കോഴ്‌സ് റോഡില്‍ വെടിവെപ്പ്. ഇവിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്. മീഡിയാ പാര്‍ക്കിംഗ് ബേക്ക് എതിര്‍വശത്ത് ബുധനാഴ്ച രാത്രി 8.30ഓടെയാണ് സംഭവം.

ജവാന്റെ കൈയിലുള്ള തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഡല്‍ഹി പോലീസും, ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. തോക്കിന്റെ സാങ്കേതിക തകരാറാണ് വെടിപൊട്ടാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിക്ടര്‍ 35ലെ പിസിആര്‍ വാനിലെ ഗണ്‍മാന്‍ രമേഷിന്റെ എകെ 47 തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്. മൂന്ന് തവണ വെടിയുതിര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം നടന്നയുടന്‍ തന്നെ തന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നതായി സെന്‍ട്രല്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് രമേശ് അറിയിച്ചിരുന്നുവെന്ന് വികടര്‍ 35ന്റെ ചുമതലയുള്ള ഹെഡ് കോണ്‍സ്റ്റബിള്‍ അമര്‍പാല്‍ പറഞ്ഞു. സുരക്ഷാ ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here