ഐഎസ്എല്‍: ചെന്നൈയിനെ എഫ്‌സിയെ തകര്‍ത്ത് അത്‌ലറ്റിക്കോ രണ്ടാമത്

Posted on: November 18, 2015 10:11 pm | Last updated: November 18, 2015 at 10:28 pm
SHARE

islകൊല്‍ക്കത്ത: ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നിലംപരിശാക്കി അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. 27-ാം മിനിറ്റില്‍ റാഫെല്‍ അഗസ്‌റ്റോയിലൂടെ ചെന്നൈയിനാണ് ആദ്യ മുന്നിലെത്തിയത്. എന്നാല്‍ ഒന്നാം പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ കൊല്‍ക്കത്തയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് വലയിലെത്തിച്ച് സമീഗ് ദൗത്തി ആതിഥേയര്‍ക്കു സമനില നല്‍കി. സമനില ഗോളിന്റെ ആവേശത്തില്‍ രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച കൊല്‍ക്കത്ത ലക്ഷ്യം കണ്ടു. വിംഗിലൂടെ മുന്നേറിയ സമീഗ് ദൗത്തിയുടെ ക്രോസ് മികച്ച ഫിനിഷിംഗിലൂടെ വലയിലെത്തിച്ച് ഇയാന്‍ ഹ്യൂം കൊല്‍ക്കത്തയ്ക്ക് ലീഡ് നല്‍കി. സമനിലയ്ക്കായി ചെന്നൈയിന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും അത്‌ലറ്റിക്കോ പ്രതിരോധത്തിനുമുന്നില്‍ പരാജയപ്പെട്ടു.

11 മത്സരങ്ങളില്‍നിന്ന് 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത. 10 മത്സരങ്ങളില്‍നിന്നു 10 പോയിന്റുമായി ചെന്നൈയിന്‍ അവസാന സ്ഥാനത്തു തുടരുന്നു.