ശബരിമലയില്‍ കനത്ത മഴ; വനത്തില്‍ കുടങ്ങിയവരെ രക്ഷപ്പെടുത്തി

Posted on: November 18, 2015 10:26 pm | Last updated: November 18, 2015 at 11:21 pm
SHARE

Sabarimala Shabarimalaശബരിമല: ശബരിമലയില്‍ കനത്ത മഴ. പമ്പാനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ശക്തമായ മഴ തുടങ്ങിയത്. ഇതിനിടെ വനത്തില്‍ കുടങ്ങിയ മൂന്ന് പേരെ പോലിസും ദ്രുതകര്‍മ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.  ശബരിമലയില്‍ നിന്ന് കുന്നാര്‍ ഡാമിലേക്ക് പോയവരാണ് വനത്തിലകപ്പെട്ടിരുന്നത്.

ത്രിവേണിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒലിച്ചു പോയി. തുടര്‍ന്ന് വാഹനങ്ങള്‍ വടം ഉപയോഗിച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നു. ശബരിമലയില്‍ രാത്രി വെെകിയും കനത്ത മഴ തുടരുകയാണ്.

മഴയെ തുടര്‍ന്ന് ശബരിമലയിലും സന്നിധാനത്തും തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പമ്പയില്‍ കുളിക്കുന്നതിനും വിലക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here