Connect with us

Kozhikode

മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിച്ചു

Published

|

Last Updated

മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന്റെ അധ്യയനാരംഭം കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു.

കോഴിക്കോട്: സംസ്ഥാനത്തെ പ്രഥമ യുനാനി മെഡിക്കല്‍ കോളജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന് ധന്യമായ തുടക്കം. പുതുപ്പാടിയിലെ താത്കാലിക ക്യാമ്പസില്‍ 51 വിദ്യാര്‍ഥികളുമായാണ് പ്രഥമ ബാച്ച് ആരംഭിച്ചിരിക്കുന്നത്.
അധ്യയനാരംഭം മര്‍കസ് നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. മര്‍കസിന്റെ ബഹുമുഖ പദ്ധതിയായ നോളജ് സിറ്റിയുടെ ഭാഗമായി ആരംഭിക്കുന്ന യുനാനി മെഡിക്കല്‍ കോളജ് സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മര്‍കസ് മെഡിക്കല്‍ കോളജിനെ രാജ്യത്തെ ഏറ്റവും മികച്ച യുനാനി മെഡിക്കല്‍ കോളജായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. പ്രിന്‍സിപ്പല്‍ പ്രൊഫ. ഹാറൂണ്‍ റഷീദ് മന്‍സൂരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, യുനാനി മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. അജ്മല്‍, കേരളാ യുനാനി മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ.യു. കെ. ശരീഫ്, അസിസ്റ്റന്റ് പ്രൊഫ. ഡോ. അമീര്‍ എം. എ., അബ്ദുലത്ത്വീഫ് സഅദ് പഴശ്ശി, മര്‍കസ് നോളജ് സിറ്റി സി.ഒ.ഒ. ഇ.വി. അബ്ദുറഹ്മാന്‍, ജനറല്‍ മാനേജര്‍ എം. കെ. ശൗക്കത്ത് അലി, മര്‍കസ് ലോ കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ അഡ്വ. സമദ് പുലിക്കാട് സ്വാഗതവും മര്‍കസ് എ. ജി. എം. ഉനൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
മര്‍കസ് നോളജ് സിറ്റിയുടെ ഭാഗമായി പ്രവര്‍ത്തനമാരംഭിക്കുന്ന രണ്ടാമത്തെ പ്രൊഫഷനല്‍ കോളജാണിത്. ഈ അധ്യയനവര്‍ഷം തന്നെ മെഡിക്കല്‍ കോളജ് ക്യാമ്പസ് നോളജ് സിറ്റിയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

Latest