Connect with us

Kozhikode

മര്‍കസ് അലുംനി ജില്ലാതല ചാപ്റ്ററുകള്‍ രൂപീകരിക്കുന്നു

Published

|

Last Updated

കോഴിക്കോട്: മര്‍കസിന്റെ കീഴില്‍ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെയും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഓഫ് ക്യാമ്പസുകളിലെയും ഒരു ലക്ഷത്തോളം വരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ചുകൊണ്ട് വിവിധ പദ്ധതികളാരംഭിക്കുന്നതിന് വേണ്ടി വിപുലമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മര്‍കസ് അലുംനി, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 12 വരെ അതാത് ജില്ലകളില്‍ താമസിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ജില്ലാതല സംഗമം നടത്തുവാന്‍ മര്‍കസില്‍ ചേര്‍ന്ന മര്‍കസ് അലുംനൈ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. അതിലേക്ക് ജില്ലാകോഡിനേറ്റര്‍മാരായി മൂസ ഇരിങ്ങണ്ണൂര്‍ 9656534444 (കാസര്‍ഗോഡ്), ഉനൈസ് 9447187420 (കണ്ണൂര്‍), ഉബൈദലി കാക്കവയല്‍ 9846011400(വയനാട്), സി.കെ. മുഹമ്മദ് 8547444333 (കോഴിക്കോട്), സാദിഖ് 9633907719 (മലപ്പുറം), ഡോ.അബൂബക്കര്‍ പത്തംകുളം 9747215482 (പാലക്കാട്) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
ജനുവരി രണ്ടാം വാരം മര്‍കസ് അലുംനൈ ലോഞ്ചിംഗ് വിപുലമായ പരിപാടികളോടെ കോഴിക്കോടും അലുംനൈ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്കുള്ള രണ്ട് ദിവസത്തെ പഠനക്യാമ്പ് വയനാട്ടിലും സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ലോക വ്യാപകമായി അലുംനൈ ഹോസ്റ്റലുകള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ചുകൊണ്ട് വിവിധ വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, അലുംനൈ ലോയല്‍റ്റി പ്രോഗ്രാം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജന. കണ്‍വീനര്‍ അബ്ദുറഹ്മാന്‍ എടക്കുനി, കോഡിനേറ്റര്‍ അക്ബര്‍ ബാദുഷ സഖാഫി, ഭാരവാഹികളായ ഡോ. അബൂബക്കര്‍ പത്തംകുളം, ജൗഹര്‍ കുന്നമംഗലം, ഡോ. ജലാലുദ്ദീന്‍ തങ്ങള്‍, ഉബൈദ് കാക്കവയല്‍, അഷ്‌റഫ് അരയങ്കോട്, മൂസ ഇരിങ്ങണ്ണൂര്‍, സി.കെ. മുഹമ്മദ്, ഉനൈസ് സി.കെ. കണ്ണൂര്‍, മന്‍സൂര്‍ അലി വൈലത്തൂര്‍, മുജീബ് കക്കാട് എന്നിവര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest