ഐപിഎല്‍ ഒത്തുകളിക്കേസ്: ശ്രീശാന്തിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്

Posted on: November 18, 2015 6:58 pm | Last updated: November 18, 2015 at 6:58 pm

sreesanthന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ മലയാളി താരം ശ്രീശാന്ത് അടക്കമുള്ള 36 പേര്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ശ്രീശാന്തടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരുന്ന കേസുകള്‍ വിചാരണക്കോടതി തള്ളിയതിനെതിരെ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. അടുത്ത തവണ വാദം കേള്‍ക്കുന്ന ഡിസംബര്‍ 16നു മുമ്പ് നോട്ടീസിനു മറുപടി നല്‍കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം ജൂലൈ 25നു ശ്രീശാന്തടക്കമുള്ളവര്‍ക്ക് വിചാരണ കോടതി ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ആരോപണവിധേയരായ കളിക്കാര്‍ക്കെതിരെ മക്കോക്കയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും വേണ്ടത്ര തെളിവില്ലെന്നു പറഞ്ഞാണ് വിചാരണക്കോടതി കളിക്കാരെ കുറ്റവിമുക്തരാക്കിയത്.