സാജിദ ഉമര്‍ ഹാജി സ്മാരക അവാര്‍ഡ് പ്രഖ്യാപിച്ചു

Posted on: November 18, 2015 6:34 pm | Last updated: November 18, 2015 at 6:34 pm
SHARE

Untitled-6 copyദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ സാഹിത്യോത്സവിനോടനുബന്ധിച്ച് നല്‍കുന്ന സാജിദ ഉമര്‍ ഹാജി സ്മാരക അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. സുന്നി വിദ്യഭ്യാസ ബോര്‍ഡിന് കീഴില്‍ നടത്തപ്പെടുന്ന പൊതുപരീക്ഷകളില്‍ യു എ ഇയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
അഞ്ചാം ക്ലാസില്‍ 573 മാര്‍ക്ക് നേടിയ ദുബൈ ജാമിഅ സഅദിയ്യ വിദ്യാര്‍ഥിനി ഫാത്വിമ സുഹ്‌റ, ഏഴാം ക്ലാസില്‍ 519 മാര്‍ക്ക് നേടിയ അജ്മാന്‍ ഇമാം ഗസ്സാലി മദ്‌റസാ വിദ്യാര്‍ഥിനി ഹുദാ തസ്‌നിം, പത്താം ക്ലാസില്‍ 315 മാര്‍ക്ക് നേടിയ ദുബൈ മര്‍കസ് വിദ്യാര്‍ഥിനി ശഹാന ശംസുദ്ദീന്‍ എന്നിവരാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കള്‍. ആര്‍ എസ് സി നാഷനല്‍ ചെയര്‍മാര്‍ അബൂബക്കര്‍ അസ്ഹരിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
ജേതാക്കള്‍ക്കുള്ള അവാര്‍ഡ് 20 (വെള്ളി)ന് ഷാര്‍ജ ബ്രിട്ടീഷ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കുന്ന നാഷണല്‍ സാഹിത്യോത്സവ് വേദിയില്‍ വിതരണം ചെയ്യും. വിവരങ്ങള്‍ക്ക് 056-3065625