പരപ്പനങ്ങാടി നഗരസഭ യുഡിഎഫിന്

Posted on: November 18, 2015 12:22 pm | Last updated: November 18, 2015 at 12:22 pm
SHARE

parappanangadiപരപ്പനങ്ങാടി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പരപ്പനങ്ങാടി നഗരസഭ യുഡിഎഫിന് ലഭിച്ചു. മുസ്‌ലിം ലീഗിന്റെ ജമീല ടീച്ചര്‍ ഗരസഭാ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. 45 അംഗ നഗരസഭയില്‍ യുഡിഎഫിന് 22 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫ്- ജനകീയ വികസന മുന്നണി സഖ്യത്തിന് 19 വോട്ടുകളാണ് ലഭിച്ചത്. നഗരസഭയില്‍ ബിജെപിക്ക് 4 സീറ്റുണ്ട്.
ലീഗിന് 18ഉം കോണ്‍ഗ്രസിനും ജെഡിയുവിനും ഓരോ അംഗങ്ങളും ആണ് ഉള്ളത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച ലീഗ് വിമതനും പൊതു സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചതോടെ അംഗബലം 22 ആകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here