Connect with us

Palakkad

നഗരത്തിന്റെ വികസന പ്രവര്‍ത്തനത്തിന് 45.44 കോടിയുടെ അനുമതി

Published

|

Last Updated

പാലക്കാട്: ജില്ലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 45.49 കോടി രൂപ അനുവദിക്കുവാന്‍ സര്‍്ക്കാര്‍തീരുമാനമായതായി ശാഫിപറമ്പില്‍ എം എല്‍ എ അറയിച്ചു.
കുടിവെള്ളം, മലിന ജല സംസ്‌കരണപ്ലാന്റുകള്‍, ഡൈനേജ് നിര്‍മാണം, നഗര ഗതാഗത പദ്ധതികള്‍, നഗരസൗന്ദരവത്ക്കരണം എന്നിവക്കാണ് 45.49 കോടിയുടെ പദ്ധതികള്‍ക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചത്. പദ്ധതികളുടെ അമ്പത് ശതമാനം ചെലവ് കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരിക്കും. ശേഷിക്കുന്ന അമ്പത്ശതമാനം തുകയിലേക്ക് 30 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ബാക്കി 20 ശതമാനം തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും എം എല്‍, എ , എം പി ഫണ്ടുകളില്‍ നിന്നും കണ്ടെത്താനുദ്ദേശിക്കുന്നത്.
പത്ത് കോടിയോളം കൂപ കുടിവെള്ളപദ്ധതികള്‍ക്കായി നീക്കി വെക്കും. പത്ത് കോടി രൂപ മലമ്പുഴ ഭാഗത്തേക്കുള്ള 100 ഫീറ്റ് റോഡില്‍ നടപ്പാത,. സൈക്കിള്‍ ട്രാക്ക് നിര്‍മാണത്തിന് നീക്കി വെക്കും. നഗരത്തിലെ മാലിന്യ സംസ്‌കരണപ്ലാന്റ് സ്ഥാപിക്കാന്‍ 9.75 കോടി, റെയില്‍വേ അനുമതി ലഭിക്കുകയാണെങ്കില്‍ ശകുന്തള ജംഷ്‌നില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കുന്നതിന് രണ്ട് കോടി വിനിയോഗിക്കും.
മോയന്‍സ്, പി എം ജി , ബി ഇ എം സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിനായി 1.5 കോടി രൂപനീക്കി വെക്കും. വിക്ടോറിയ കോളജ് മുതല്‍ അഞ്ച് വിളക്ക് വരെ റോഡിന്റെ വശത്ത് നടപ്പാത നിര്‍മിക്കുന്നതിന് 3.9 കോടിരൂപ നീക്കി വെക്കും. കോട്ടമൈതാനം, ചെറിയ മൈതാനം ഉള്‍പ്പെടെയുള്ള നഗരത്തിലെ വിവിധ കോളനികളിലെ പാര്‍ക്കുകളുടെ നവീകരണത്തിന് 4,78 കോടി നീക്കി വെച്ചിട്ടുണ്ട്.
മണപ്പുള്ളി കാവ് മുതല്‍ തിരുനെല്ലായി വരെ തോട് ശുചീകരണത്തിനും വീതികൂട്ടിയ വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിനായി രണ്ട് കോടി രൂപ വിനിയോഗിക്കും.

---- facebook comment plugin here -----

Latest