Connect with us

Palakkad

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം നിയമസഭ തിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലക

Published

|

Last Updated

മണ്ണാര്‍ക്കാട്: നിയമസഭ നിയോജക മണ്ഡലത്തില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്തും, ഏഴ് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും മൂന്ന് ജില്ല പഞ്ചായത്ത് ഡിവിഷനുമാണുള്ളത്. 2010ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എട്ട് പഞ്ചായത്തും രണ്ട് ബ്ലോക്ക് പഞ്ചായത്തും മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും യു ഡി എഫാണ് വിജയിച്ചത്. തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ അഡ്വ. എന്‍ ഷംസുദ്ദീന്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരുടെയും പിന്തുണ തേടിയ യു ഡി എഫ് സ്ഥാനാര്‍ഥി ഒരു വിഭാഗം കോക്കസിന്റെ മാത്രം വക്താവായി മാറുകയും സുന്നികളെ നശിപ്പിക്കാന്‍ ചേളാരികളൊപ്പം ചേരുകയും ചെയ്തു. സുന്നി പണ്ഡിതന്മാരെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. വികസനം എന്ന് പെരുമ്പറ മുഴക്കുമ്പോഴും അട്ടപ്പാടിയില്‍ ആദിവാസികള്‍ പട്ടിണി മരണവും ശിശുമരണവും നിത്യസംഭവമായിരിക്കുകയാണ്.
ചില ആദിവാസി ഊരുകളില്‍ കുടിവെള്ളം പോലും കിട്ടാകനിയാണ്. വെള്ളവും വെളിച്ചവും റോഡും പോലും ഇല്ലാത്ത പല ഊരുകളും ഇന്നും അട്ടപ്പാടയിലുണ്ട്. റോഡില്‍ വാഹന ഗതാഗതം പോയിട്ട് കാല്‍നട പോലും ദുഷ്‌കരമായ ഒട്ടനവധി ഊരുകളുണ്ട്. മാത്രമല്ല വികസനം സ്വന്തം പാര്‍ട്ടികാര്‍ക്ക് മാത്രം പതിച്ചു നല്‍കിയതും മുന്നണിയില്‍ തന്നെ ചര്‍ച്ച വിഷയമാണ്.
കല്ലാംകുഴിയിലെ സുന്നി പ്രവര്‍ത്തകരായ കുഞ്ഞ് ഹംസയും, നൂറുദ്ദീനും അതിദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ ആ കേസിലെ പ്രതികളെ സംരക്ഷിച്ചതും അവര്‍ക്കുവേണ്ട ഒത്താശ ചെയ്തു കൊടുത്തു. സുന്നിപ്രവര്‍ത്തകര്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ജനാധിപത്യ രീതിയില്‍ പ്രതികരിച്ചപ്പോള്‍ മുസ്‌ലിം ലീഗിന്റെ പല പൊന്നപുര കോട്ടകളും തകര്‍ന്നു. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ അഗളിയില്‍ യു ഡി എഫ് നാലു സീറ്റില്‍ ഒതുങ്ങി.
2010നേക്കാള്‍ 10 സീറ്റിന്റെ കുറവ് വന്നു. ഷോളയൂര്‍ പഞ്ചായത്തില്‍ യു ഡി എഫ് ഒമ്പതില്‍ നിന്നും കേവലം നാല് സീറ്റായി ചുരുങ്ങി. ഷോളയൂര്‍ പഞ്ചായത്തില്‍ യു ഡി എഫിന് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ ബി ജെ പി ഒരു സീറ്റ് നേടിയപ്പോള്‍ അട്ടപ്പാടി ബ്ലോക്ക് ഭരിച്ച യു ഡി എഫ് വട്ട പൂജ്യമായി മാറി.
തെങ്കരയില്‍ യു ഡി എഫിന് ഭരണം നഷ്ടപ്പെട്ടു. കോട്ടോപ്പാടത്ത് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ടു. കോട്ടോപ്പാടത്ത് ചരിത്രത്തിലില്ലെന്ന വിധം മുസ്‌ലിം ലീഗ് മൃഗീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. മണ്ണാര്‍ക്കാട് ബ്ലോക്കും, കുമരംപുത്തൂര്‍ പഞ്ചായത്തും കഷ്ടിച്ച് ഭരണം നിലനിലര്‍ത്തിയെങ്കിലും പുതിയ മുനിസിപ്പാലിറ്റിയായ മണ്ണാര്‍ക്കാട് ബായിദ ബിശീറടക്കം തോല്‍വി നേരിടേണ്ടി വന്നു.
ചുരുക്കത്തില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ അഞ്ചു ഗ്രാമപഞ്ചായത്തും ഒരു ബ്ലോക്ക് പഞ്ചായത്തും ഭരണം നഷ്ടപ്പെടുകയും മുസ്‌ലിം ലീഗിന് പ്രതിനിധികളില്ലാതാകുകയും ചെയ്തു. ജില്ലാ പഞ്ചായത്തും മണ്ണാര്‍ക്കാടിന്റെ സംഭാവനയാണ്. 2010ല്‍ എട്ട് പഞ്ചായത്തും രണ്ട് ബ്ലോക്ക് പഞ്ചായത്തും മൂന്ന് ജില്ലാ പഞ്ചായത്തും ഉണ്ടായിരുന്നു. എങ്കില്‍ 2013 നവംബര്‍ അഞ്ചിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരുതരംഗവും ഇല്ലാതിരുന്നിട്ട് പോലും യു ഡി എഫിന് അഞ്ച് പഞ്ചായത്തുകള്‍ നഷ്ടമായത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ട് പലകയാണ്.

Latest