ഭരണകക്ഷി, പ്രതിപക്ഷകക്ഷി ഭേദമന്യേ ഭരണം നടക്കുമെന്നുറപ്പാക്കണം: അഡ്വ. യു ടി രാജന്‍

Posted on: November 18, 2015 10:04 am | Last updated: November 18, 2015 at 10:17 am
SHARE

കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളില്‍ ഭരണകക്ഷി, പ്രതിപക്ഷകക്ഷി ഭേദമില്ലാതെയാണ് ഭരണം നടക്കുന്നതെന്നുറപ്പാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് മുന്‍ മേയര്‍ അഡ്വ യു ടി രാജന്‍. കേരള പഞ്ചായത്തീരാജ് നിയമത്തിലോ മുനിസിപ്പാലിറ്റി നിയമത്തിലോ ഇത്തരമൊരു വേര്‍തിരിവിനെക്കുറിച്ചു പരാമര്‍ശമില്ല. പാര്‍ലമെന്റ്, നിയമസഭ എന്നിവയില്‍ നിന്നു വ്യത്യസ്തമായി തദ്ദേശസ്ഥാപനങ്ങള്‍ ഏകാംഗീകൃത നികായങ്ങളായിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളെപ്പറ്റിയുള്ള നിയമങ്ങളിലൊന്നും ഭരണപക്ഷം, പ്രതിപക്ഷം, ഭരണകക്ഷിനേതാവ്, പ്രതിപക്ഷനേതാവ് എന്നീ പദങ്ങളുടെ നിര്‍വചനങ്ങളോ പരാമര്‍ശങ്ങളോ ഇല്ല. എങ്കിലും പലയിടത്തും ഇതു നിലനില്‍ക്കുന്നുണ്ട്. പുതിയ ഭരണസമിതികളും ഇതേ രീതി പിന്തുടരുന്ന പക്ഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ സഖ്യത്തിലോ ചേരാതെ, ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കോ സഖ്യത്തിനോ അനുകൂലമായി വോട്ടുരേഖപ്പെടുത്തുന്ന സ്വതന്ത്ര അംഗം കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമോ എന്നത കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനോ ഹൈക്കോടതിയോ തീര്‍പ്പ് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here