റവന്യൂ ജില്ലാ ശാസ്ത്രമേളക്ക് തുടക്കമായി

Posted on: November 18, 2015 10:13 am | Last updated: November 18, 2015 at 10:13 am
SHARE

ബാലുശ്ശേരി: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേളയായ ശാസ്‌ത്രോത്സവത്തിന് ബാലുശ്ശേരിയില്‍ തുടക്കമായി. ബാലുശ്ശേരി, കോക്കല്ലൂര്‍, നന്മണ്ട എന്നിവിടങ്ങളിലെ നാല് സ്‌കൂളുകളിലായാണ് മേള നടക്കുന്നത്.
പുരുഷന്‍ കടലുണ്ടി എം എല്‍ എ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. നന്മണ്ട ഡിവിഷന്‍ ജില്ലാ പഞ്ചായത്തംഗം മുക്കം മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എന്‍ അശോകന്‍, വി എം പ്രമീള, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ കെ പരീദ്, റസിയ ഉസ്മാന്‍, ഗിരിജ വലിയപറമ്പില്‍, പി സുധാകരന്‍ മാസ്റ്റര്‍, വി എം കുട്ടികൃഷ്ണന്‍, പി ടി എ പ്രസിഡന്റുമാരായ കുഞ്ഞിരാമന്‍, അനില്‍ കുമാര്‍, എ ഇ ഒ കെ രാജന്‍, പ്രിന്‍സിപ്പല്‍ കെ കെ ശശി, എം കെ ഗണേശന്‍, പി ബിന്ദു, കെ എസ് ആനന്ദ്, മുഹമ്മദ് ഷെബിന്‍ സംസാരിച്ചു.
ഡി ഡി ഇ ഗിരീഷ് ചോലയില്‍ സ്വാഗതവും എന്‍ ബാബു നന്ദിയും പറഞ്ഞു.
ബാലുശ്ശേരി ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി, നന്മണ്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വേദികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here