കെ എസ് എല്‍ ലേല നടപടികളായി

Posted on: November 18, 2015 5:02 am | Last updated: November 18, 2015 at 1:03 am
SHARE

chn-sports---KSL_Logo_finalകൊച്ചി : കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ 2016 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടത്തുന്ന പ്രഥമ കേരള സൂപ്പര്‍ ലീഗ് (കെ എസ് എല്‍) ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ആദ്യഘട്ട നടപടികള്‍ തുടങ്ങി.
കെ എസ് എല്‍ ടീമുകളെ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ലേല രേഖകള്‍ ബിഡിംഗ് ഡോക്യുമെന്റ്‌സ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കി. കെ എസ് എല്‍-ന്റെ ലോഗോയും തയ്യാറായി.
കെ എസ് എല്‍ ടീം ഉടമസ്ഥതയ്ക്കുള്ള ബിഡ് ഡോക്യുമെന്റുകള്‍ പരിശോധനയ്ക്ക് ഓണ്‍ലൈനില്‍ ലഭ്യമാണ്. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സൈറ്റിലും അസോസിയേഷന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജായ www.facebook.com/www.keralafa.in ലും രേഖകള്‍ ലഭ്യമാകും,
കോര്‍പ്പറേറ്റുകള്‍ക്കും വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ബിഡിംഗില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള ബിഡേഴ്‌സിനും നിക്ഷേപകര്‍ക്കും വേണ്ടി ഒരു പ്രീ ബിഡ് യോഗം നവംബര്‍ 22 ന് ചേരുമെന്ന് കെഎഫ്എ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ അറിയിച്ചു. നവംബര്‍ 28-നാണ് ലേല രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

LEAVE A REPLY

Please enter your comment!
Please enter your name here