നെതന്യാഹുവിനെതിരെ സ്‌പെയിന്‍ കോടതിയുടെ അറസ്റ്റ് വാറന്റ്‌

Posted on: November 18, 2015 6:35 am | Last updated: November 18, 2015 at 12:36 am
SHARE

വെസ്റ്റ്ബാങ്ക്: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മുന്‍ മന്ത്രിമാരും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ സ്‌പെയിന്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇവര്‍ സ്‌പെയിനില്‍ കാല് കുത്തിയാല്‍ അറസ്റ്റ് ചെയ്യാനാണ് സ്പാനിഷ് ജഡ്ജി ഉത്തരവിട്ടത്. ഇവര്‍ രാജ്യത്ത് പ്രവേശിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സ്പാനിഷ് ദേശീയ കോടതി ജഡ്ജി ജോസ് ഡി ല മാറ്റ പോലീസിനോടും സിവില്‍ ഗാര്‍ഡിനോടും ഉത്തരവിട്ടു. 2010ലെ ഫ്രീഡം ഫ്‌ളോട്ടില ആക്രമണ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറന്റ്. നെതന്യാഹുവിന് പുറമെ അഞ്ച് മുന്‍ മന്ത്രിമാര്‍, ഒരു വൈസ് അഡ്മിറല്‍ എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ്. 2010ല്‍ ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട ഫ്രീഡം ഫ്‌ളോട്ടില കപ്പലുകള്‍ക്ക് നേരെ ഇസ്‌റാഈല്‍ സേന ആക്രമണം നടത്തിയ കേസിലാണ് ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ്. കഴിഞ്ഞ വര്‍ഷമാണ് കേസ് ജഡ്ജി ഡി ല മാറ്റയുടെ പരിഗണനക്ക് വന്നത്. ഗാസ മുനമ്പിലേക്ക് 500 യാത്രക്കാരെയും സഹായ വസ്തുക്കളും നിര്‍മാണ സാമഗ്രികളുമായി പുറപ്പെട്ട ആറ് കപ്പലുകളാണ് ഇസ്‌റാഈല്‍ സേന ആക്രമിച്ചത്. ആക്രമണത്തില്‍ പത്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here