Connect with us

Ongoing News

മുംബൈയ്‌ക്കെതിരെ ഏഴു ഗോള്‍ ജയവുമായി ഗോവ

Published

|

Last Updated

ഫറ്റോര്‍ദ:ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയെ ഗോള്‍ മഴയില്‍ മുക്കി ഗോവ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ഏഴു ഗോളിനായിരുന്നു ഗോവയുടെ ജയം. നൈജീരിയന്‍ താരം ഡുഡുവിന്റെയും ഇന്ത്യന്‍ താരം ഹാവോകിപ്പിന്റെയും ഹാട്രിക്കുകളാണ് ഗോവയ്ക്ക് ഉജ്ജ്വല ജയമൊരുക്കിയത്. ഇതോടെ എഫ്‌സി ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

34-ാം മിനിറ്റില്‍ ഹാവോകിപിലൂടെയാണ് ഗോവ ആദ്യം ഗോള്‍വലയിലാക്കിയത്. 43-ാം മിനിറ്റില്‍ ഡുഡുവും മുംബൈ വല കുലുക്കി. ആദ്യ പകുതി 2-0ല്‍ അവസാനിച്ചു.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹാവോകിപ് തന്റെ രണ്ടാം ഗോള്‍ നേടി. 64, 67 മിനിറ്റുകളില്‍ മുംബൈ വല കുലുക്കി ഡുഡു ആദ്യം ഹാട്രിക്ക് തികച്ചു. സീസണിലെ നാലാം ഹാട്രിക്. 79-ാം മിനിറ്റില്‍ ഗോവയുടെ ആറാം ഗോള്‍ നേടി ഹാവോകിപും ഹാട്രിക് തികച്ചു. അധികസമയത്ത് മുംബൈ വലകുലുക്കി പകരക്കാരനായിറങ്ങിയ റെയ്‌നാള്‍ഡോ ഏഴാമത്തെ ഗോളും വലയിലാക്കി.12 പോയിന്റോടെ ആറാം സ്ഥാനത്താണ് നിലവില്‍ മുംബൈ.