അല്‍ജസീറക്ക് രണ്ട് അവാര്‍ഡുകള്‍

Posted on: November 17, 2015 7:31 pm | Last updated: November 17, 2015 at 7:31 pm

ദോഹ: അല്‍ ജസീറയുടെ ടെക്‌നോളജി ആന്‍ഡ് ഓപറേഷന്‍സ് ഡിവിഷന് അറബ് സ്റ്റേറ്റ്‌സ് ബ്രോഡ്കാസ്റ്റിംഗ് യൂനിയന്റെ (എ എസ് ബി യു) ബ്രോഡ്കാസ്റ്റ്‌പ്രോ ടെലിവിഷന്‍ അവാര്‍ഡുകള്‍. അല്‍ജസീറയുടെ ലോകത്താകമാനമുള്ള ബ്യൂറോകളെ പുതിയ രീതിയില്‍ ബന്ധപ്പെടുത്തിയതിനാണ് മിന ബ്രോഡ്കാസ്റ്റ് ട്രെന്‍ഡ്‌സെറ്റര്‍ അവാര്‍ഡ് ലഭിച്ചത്. ടെക്‌നോളജി ആന്‍ഡ് ഓപറേഷന്‍ വകുപ്പുകളെ സംയോജിപ്പിച്ചതിന് ടെക്‌നോളജി ആന്‍ഡ് ഓപറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അബൂആഗ്‌ല സി ടി ഒ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ബ്രോഡ്കാസ്റ്റ് പ്രോ സമ്മിറ്റിലെ മുഖ്യപ്രഭാഷകനും ആഗ്‌ല ആയിരുന്നു.
അതേസമയം, പതിനൊന്നാമത് അല്‍ ജസീറ ഇന്റര്‍നാഷനല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിന്റെ സമാപന ദിവസം ആറ് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ അബ്ബാസ് അര്‍നാഊത് അറിയിച്ചു. മൊത്തം 4.95 ലക്ഷം ഖത്വര്‍ റിയാല്‍ വരുന്ന അവാര്‍ഡുകള്‍ക്ക് 90 രാഷ്ട്രങ്ങളില്‍ നിന്നുള്ള 147 സിനിമകളാണ് മത്സരത്തിനുള്ളത്. റിറ്റ്‌സ് കാള്‍ട്ടണില്‍ നടക്കുന്ന ഫെസ്റ്റിവല്‍ 29ന് സമാപിക്കും.