ഇന്റര്‍ പഞ്ചായത്ത് ക്രിക്കറ്റ് ടൂര്‍ണമെന്റ്: കെ എം സി സി നരിപ്പറ്റ ജേതാക്കള്‍

Posted on: November 17, 2015 7:03 pm | Last updated: November 17, 2015 at 7:03 pm
SHARE
Untitled-1 copy
ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ കെ എം സി സി നരിപ്പറ്റ ടീം ട്രോഫി ഏറ്റുവാങ്ങുന്നു

ദോഹ: ഖത്വര്‍ കെ എം സി സി നാദാപുരം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പഞ്ചായത്തുതല ക്രിക്കറ്റ് ടൂര്‍ണമെന്റ് മത്സരത്തില്‍ കെ എം സി സി നരിപ്പറ്റ ഏഴു വിക്കറ്റിന് കെ എം സി സി വാണിമേലിനെ തോല്‍പ്പിച്ചു. വിജയിച്ച ടീമിനുള്ള സമ്മാനം കെ എം സി സി സംസ്ഥാന ട്രഷറര്‍ അലി പള്ളിയത്ത് നല്‍കി. റണ്ണര്‍ അപ്പിനുള്ള സമ്മാനം സെക്രട്ടറി ജാഫര്‍ തയ്യില്‍ നല്‍കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ആദില്‍, മാന്‍ ഒഫ് ദി മാച്ചായി മെഹബൂബ്, വ്യക്തിഗത സ്‌കോററായി സമീര്‍ വാണിമേല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് ടി ആലിഹസ്സന്‍, ജാഫര്‍ വാണിമേല്‍, ശംസുദ്ദീന്‍ വാണിമേല്‍ സമ്മാനം വിതരണം ചെയ്തു.