പാക്കിസ്ഥാനില്‍ ട്രെയിന്‍ പാളംതെറ്റി പത്ത് മരണം

Posted on: November 17, 2015 4:40 pm | Last updated: November 17, 2015 at 4:40 pm
SHARE

pak train mishap

ക്വറ്റ: പാക്കിസ്ഥാനില്‍ യാത്രാ ട്രെയിന്‍ പാളം തെറ്റി പത്ത് പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റു. ബലൂചിസ്ഥാനിലെ ബോലന്‍ ജില്ലയിലെ ആബെ ഗമ്മിലാണ് അപകടം. റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ട്രെയിനാണ് പാളംതെറ്റിയത്. ക്വറ്റയില്‍ നിന്ന് പുറപ്പെട്ട ശേഷമായിരുന്നു അപകടം. അപടകത്തെ തുടര്‍ന്ന് ക്വറ്റയിലെ എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ബ്രേക്ക് തകരാറായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ട്രെയിനിന്റെ നാല് ബോഗികള്‍ പാളം തെറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here