അശോക് സിംഗാള്‍ അന്തരിച്ചു

Posted on: November 17, 2015 3:21 pm | Last updated: November 18, 2015 at 9:16 am
SHARE

Ashok-Singhal

ന്യൂഡല്‍ഹി: മുതിര്‍ന്ന വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1991 മുതല്‍ 20 വര്‍ഷം വിശ്വ ഹിന്ദു പരിഷത്തിന്റെ അധ്യക്ഷനായിരുന്നു. 2011ല്‍ അനാരോഗ്യത്തെത്തുടര്‍ന്ന് സ്ഥാനം ഒഴിയുകയായിരുന്നു. 1926 സെപ്റ്റംബര്‍ 15ന് ആഗ്രയിലായിരുന്നു ജനനം. 1950ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിങില്‍ ബിരുദം നേടി. 1942 മുതല്‍ ആര്‍എസ്എസുമായി അടുപ്പത്തിലായ സിംഗാള്‍ ബിരുദം നേടിയ ശേഷം മുഴുവന്‍ സമയ പ്രചാരകായി പ്രവര്‍ത്തിച്ചു.