Connect with us

Kerala

മുളീധരനെ തിരുത്തി കൃഷ്ണദാസ്; 'കേരളാ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ഇപ്പോള്‍ പരിഗണനയിലില്ല'

Published

|

Last Updated

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസു(എം)മായി സഹകരിക്കാന്‍ തയ്യാറാണെന്ന വി മരളീധരന്റെ പ്രസ്താവനയെ തിരുത്തി ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ പി കെ കൃഷ്ണദാസ് രംഗത്തെത്തി. കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടു വന്നശേഷം മാത്രം അക്കാര്യം ആലോചിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ മാണിക്കെതിരെ ഏറ്റവും ശക്തമായി സമരം ചെയ്തത് ബിജെപിയാണ്. അതുകൊണ്ട് ഇപ്പോള്‍ സഖ്യചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇന്നലെ മുരളീധരന്‍ പറഞ്ഞിരുന്നു. ഒരു വ്യക്തി നടത്തിയ അഴിമതിയുടെ പേരില്‍ പാര്‍ട്ടിയുമായുളള സഹകരണം നിര്‍ത്തുന്നത് ശരിയല്ല. ബിജെപി പഞ്ചായത്ത് ഭരണസമിതികള്‍ ഉണ്ടാക്കുവാന്‍ തെക്കന്‍ കേരളത്തില്‍ കേരളകോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഇതിനെതിരെയാണ് കൃഷ്ണദാസ് രംഗത്തെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കുകയാണ്. അടുത്ത പ്രസിഡന്റ് ആരെയാക്കണമെന്നത് സംബന്ധിച്ച വിഭാഗീയതയാണ് പുതിയ വിവാദങ്ങളിലൂടെ പുറത്ത് വരുന്നത്.