ദേവരഥസംഗമത്തോടെ രഥോത്സവത്തിന് സമാപനം

Posted on: November 17, 2015 10:21 am | Last updated: November 17, 2015 at 10:21 am
SHARE

പാലക്കാട്:അനേകായിരങ്ങള്‍ക്ക് ദര്‍ശന പുണ്യം നല്‍കി മൂന്നുനാള്‍ നീണ്ടുനിന്ന ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവം ദേവരഥ സംഗമത്തോടെ സമാപിച്ചു.——
അഗ്രഹാര വീഥികളില്‍ പ്രദക്ഷിണം നടത്തിയ ആറ് രഥങ്ങള്‍ രഥോത്സവത്തിന്റെ പ്രധാന കേന്ദ്രമായ കല്‍പ്പാത്തി ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്തെ തേരുമുട്ടിയിലാണ് ഇന്നലെ സന്ധ്യക്ക് സംബന്ധിച്ചത്. ദേവരഥങ്ങള്‍ കാണുന്നതിനും രഥങ്ങളില്‍ കെട്ടിയിട്ടുള്ള വടം വലിക്കുന്നതിനും ഭക്തജനങ്ങളുടെ തിരക്കായിരുന്നു. കല്‍പ്പാത്തിയിലെ വേദ ബ്രാഹ്മണര്‍ ആഘോഷിക്കുന്ന രഥോത്സവത്തിന്റെ പ്രധാന ചടങ്ങാണ് ദേവരഥ സംഗമം.
ശനിയാഴ്ച പ്രദിക്ഷണം ആരംഭിച്ച ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്നു രഥങ്ങളും ഞായറാഴ്ച പ്രയാണം തുടങ്ങിയ പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി രഥവും ഇന്നലേയും പ്രദിക്ഷണം തുടര്‍ന്നു. മൂന്നാം ദിവസമായ ഇന്നലെ പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തിലേയും ചാത്തപ്പുരം പ്രസന്നഗണപതി ക്ഷേത്രത്തിലെ പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്നു.——
സന്ധ്യയ്ക്ക് തേരുമുട്ടിയില്‍ നടന്ന ദേവരഥ സംഗമത്തില്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. ഇന്ന് രാവിലെ അഗ്രഹാര ക്ഷേത്രങ്ങളിലെ കൊടിയിറക്കത്തോടെ പത്തുദിവസം നീണ്ടുനിന്ന കല്‍പ്പാത്തി രഥോത്സവത്തിന് സമാപനമാകും.
രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ടൂറിസം വകുപ്പും സംയുക്തമായി ചാത്തപ്പുരം മണി അയ്യര്‍ റോഡില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ആറുനാള്‍ നീണ്ടുനിന്ന സംഗീതോത്സവവും സംഘടപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here