പാലക്കാട്- പൊള്ളാച്ചി ബ്രോഡ്‌ഗേജ് ലൈനില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി

Posted on: November 17, 2015 10:17 am | Last updated: November 17, 2015 at 10:17 am
SHARE

പാലക്കാട്: പാലക്കാട്- പൊള്ളാച്ചി ബ്രോഡ്‌ഗേജ് ലൈനില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി. റെയില്‍വേ സ്റ്റേഷനുകളിലും വഴിയോരങ്ങളിലും ജനം ആദ്യ സര്‍വീസ് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ഇന്നലെ രാവിലെ പാലക്കാട് ടൗണില്‍നിന്നും 4.30ന് തിരുച്ചെന്തൂര്‍ പാസഞ്ചര്‍ പുറപ്പെട്ടു. 4.45ന് പുതുനഗരം സ്റ്റേഷനിലെത്തിയ ട്രെയിന്‍ കാണാന്‍ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ നിരവധിപേര്‍ രാവിലെ എത്തിയിരുന്നു. പുലര്‍ച്ചെ അഞ്ചിനു കൊല്ലങ്കോട് സ്‌റ്റേഷനിലെത്തിയ ട്രെയിനിന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ശിങ്കാരിമേള അകമ്പടിയോടെ ഊഷ്മള വരവേല്‍പ്പ് നല്‍കി.ട്രെയിന്‍ യാത്രക്കാര്‍ക്കും സ്റ്റേഷനില്‍ എത്തിയവര്‍ക്കും പാസഞ്ചേഴ്‌സ് അസോസിയേഷന്‍ മധുരം നല്‍കി ആഹ്ലാദം പങ്കുവച്ചു. ഈ സ്റ്റേഷനില്‍നിന്നു പത്തുമിനുറ്റിനുശേഷം പുറപ്പെട്ട ട്രെയിന്‍ മുതലമടയിലെത്തിയതോടെ മുതലമട പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പടക്കം പൊട്ടിച്ചും എന്‍ജിന്‍ ഡ്രൈവര്‍ക്കു പൊന്നാടയണിയിച്ചും ആഹ്ലാദം പങ്കിട്ടു. ആനമല റോഡ്, മീനാക്ഷിപുരം സ്റ്റേഷനുകളിലും ആദ്യ സര്‍വീസ് ട്രെയിന്‍ കാണാന്‍ വന്‍ജനാവലി എത്തിയിരുന്നു. 8.30ന് കൊല്ലങ്കോട് സ്‌റ്റേഷനിലെത്തിയ അമൃത എക്‌സ്പ്രസിനും ജനങ്ങള്‍ സ്വീകരണം നല്‍കി. ഇതിനായി വാഴകെട്ടി എന്‍ജിനു മുന്നില്‍ അനുമോദന ബാനറും സ്ഥാപിച്ചു.9.15ന് പൊള്ളാച്ചി സ്റ്റേഷനിലെത്തിയ അമൃത എക്‌സ്പ്രസ് 10.30ന് പാലക്കാട്ടേക്ക് യാത്ര പുറപ്പെട്ടു. പാലക്കാടുനിന്നും പൊള്ളാച്ചിയിലേക്കുള്ള അമൃതയില്‍ യാത്ര എക്‌സ്പ്രസ് ട്രെയിനിന്റെ നിരക്കാണ് ഈടാക്കിയത്. എന്നാല്‍ മടക്കയാത്രയില്‍ പാലക്കാട്ടിലേക്കു മൂന്നിലൊന്ന് പാസഞ്ചര്‍ ട്രെയിന്‍ നിരക്കാണ് ഈടാക്കിയത്.
ഒരേ ട്രെയിന് രണ്ടുതരം നിരക്കു ഈടാക്കിയതിനെതിരേ യാത്രക്കാര്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടു. മുമ്പ് മീറ്റര്‍ ഗേജ് ലൈനില്‍ ഓടിയിരുന്ന പാസഞ്ചര്‍ ട്രെയിനു സമാനമായി പാസഞ്ചര്‍ ട്രെയിനുകള്‍ ഉടനെ ആരംഭിക്കണമെന്നും യാത്രക്കാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.രാവിലെയും വൈകുന്നേരങ്ങളിലും മുമ്പ് ഓടിയിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ പാലക്കാട്- പൊള്ളാച്ചിയില്‍ ജോലിക്കുപോയി തിരിച്ചുവരുന്നവര്‍ക്ക് ഏറെ സൗകര്യമായിരുന്നു. ഈ സര്‍വീസുകള്‍ ഏപ്രിലിനുശേഷമാണ് ഓടാന്‍ സാധ്യതയെന്നാണ് അധികൃതരില്‍നിന്നും ലഭിക്കുന്ന സൂചന.2008 ഡിസംബര്‍ പത്തിനു മീറ്റര്‍ ഗേജ് സര്‍വീസ് നിര്‍ത്തി ഏഴുവര്‍ഷത്തിനുശേഷം ഇന്നലെ ബ്രോഡ്‌ഗേജ് പുനരാരം’ിച്ച് പുതുനഗരം, വടവന്നൂര്‍, കൊല്ലങ്കോട്, മുതലമട, പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവരെ ആഹ്ലാദലഹരിയിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here