മുസ്‌ലിം ജമാഅത്ത് രൂപവത്കരണവും എസ് വൈ എസ് പുനഃസംഘടനയും

Posted on: November 17, 2015 10:16 am | Last updated: November 17, 2015 at 10:16 am
SHARE

വാകേരി: വാകേരി യൂനിറ്റ് എസ് വൈ എസ് വാര്‍ഷിക കൗണ്‍സില്‍ നൂറുല്‍ ഹുദാ സുന്നി മദ്രസയില്‍ വെച്ച് പ്രസിഡന്റ് കെ എം അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മഹല്ല് ഖത്വീബ് ഉനൈസ് സഖാഫി ഉദ്ഘാടനം നിര്‍വ്വഹിച്ചു.കേരള മുസ്‌ലിം ജമാഅത്ത് ഭാരവാഹികളായി കെ എം ഹുസൈന്‍ ബാഖവി(പ്രസിഡന്റ്), കെ എം അലി, ഇ പി അബ്ബാസ്(വൈ പ്രസിഡന്റ്), അബൂബക്കര്‍(ജന സെക്രട്ടറി), സി മുസ്ഥഫ, എം കെ മുഹമ്മദ്(സെക്രട്ടറി), സി എ ഹസന്‍ കോയ(ഫിനാന്‍സ് സെക്രട്ടറി) എന്നിവരും കെ ഒ അഹ്മദ് കുട്ടി ബാഖവി, കെ എം കുഞ്ഞിമൊയ്തീന്‍ സഖാഫി, കെ അബൂബക്കര്‍ മദനി, ഇ മുസ്ഥഫ എന്നിവര്‍ കൗണ്‍സിലര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു. എസ് വൈ എസ് ഭാരവാഹികളായി ഉനൈസ് സഖാഫി(പ്രസിഡന്റ്), അലി നിസാമി, കെ എം ഹംസ(വൈ പ്രസിഡന്റ്), കെ എം ജാഫര്‍(ജന സെക്രട്ടറി), സിറാജ് എസ് എ,
നവാസ് സി എം(സെക്രട്ടറി), എ പി ലുഖ്മാനുല്‍ ഹകീം (ഫിനാന്‍സ് സെക്രട്ടറി) യായും തെരഞ്ഞെടുക്കപ്പെട്ടു. റാസിഖ് സഖാഫി, പി എ അബ്ദുറഹ്മാന്‍, കെ എ റഫീഖ്, എം എച്ച് നിസാര്‍, എം എം ഹാരിസ്, കെ കെ അഷ്‌റഫ്, നുഅ്മാന്‍ പി സി കൗണ്‍സിലര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു.റിട്ടേണിങ്ങ് ഓഫീസര്‍ കെ എം ഹുസൈന്‍ ബാഖവി തിരഞ്ഞെടുപ്പ് നിയന്തിക്കുകയും എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ ഒ അഹ്മദ് കുട്ടി ബാഖവി മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനം നടത്തുകയും സോണ്‍ സെക്രട്ടറി നിരീക്ഷകനാവുകയും ചെയ്തു.
റാസിഖ് സഖാഫി സ്വാഗതവും മുസ്‌ലിം ജമാഅത്ത് സെക്രട്ടറി അബൂബക്കര്‍ നന്ദിയും പറഞ്ഞു.